എല്ലാവരെയും മിസ് ചെയ്യുന്നു; കുട്ടിക്കാലത്തെ ഫോട്ടോയുമായി സോനം കപൂര്‍

By Web TeamFirst Published Apr 16, 2020, 11:52 PM IST
Highlights

സോനം കപൂര്‍ പങ്കുവച്ച കുട്ടിക്കാലത്തെ ഫോട്ടോയ്‍ക്ക്  കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലാണ്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളിലാണ് ആശങ്ക. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാൻ പഴയകാല ഫോട്ടോകള്‍ പങ്കുവച്ചും ക്രിയാത്മക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടും ആണ് താരങ്ങള്‍ സമയം ചെലവഴിക്കുന്നത്. കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് സോനം കപൂറും.

രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് സോനം കപൂര്‍. നീര്‍ജ എന്ന സിനിമയിലെ അടക്കമുള്ള ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് അനില്‍ കപൂറിന്റെ മകളായ സോനം കപൂറിനെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ഇപ്പോള്‍ സോനം കപൂര്‍ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ചപ്പോള്‍ ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  എല്ലാവരെയും മിസ് ചെയ്യുന്നുവെന്ന് ആണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്. ആരൊക്കെയാണ് ഫോട്ടോയിലുള്ളത് എന്ന് സോനം കപൂര്‍ വ്യക്തമാക്കിയിട്ടില്ല.

click me!