Latest Videos

സോനം കപൂറിന്റെ തിരിച്ചുവരവിനായി 'ബ്ലൈൻഡ്', ചിത്രം ഒടിടിയിലേക്ക്

By Web TeamFirst Published Jan 3, 2023, 8:19 PM IST
Highlights

സോനം കപൂര്‍ നായികയാകുന്ന പുതിയ ചിത്രം 'ബ്ലൈൻഡ്' ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നു.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സോനം കപൂര്‍. സോനം കപൂറിന്റേതായി ഒരിടവേളയ്‍ക്ക് ശേഷമെത്താനിരിക്കുന്ന ചിത്രമാണ് 'ബ്ലൈൻഡ്'.  സോനം കപൂര്‍ നായിയാകുന്ന പുതിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കും. ചിത്രം ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 ഷോം മഖിജയാണ് 'ബ്ലൈൻഡ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.  ഇതേ പേരിലുള്ള കൊറിയൻ ത്രില്ലര്‍ സിനിമയാണ് സോനം കപൂര്‍ നായികയായി ബോളിവുഡില്‍ എത്തുന്നത്. ഗൈരിക് സര്‍ക്കാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സീരിയല്‍ കില്ലറിനെ കുറിച്ച് അന്വേഷിക്കുന്ന ഒരു ബ്ലൈൻഡ് പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മലയാളികളുടെ പ്രിയപ്പെട്ട ദുല്‍ഖര്‍ നായകനായ ചിത്രം  'ദ സോയാ ഫാക്ടറാ'ണ് സോനം കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. അഭിഷേക് ശര്‍മയായിരുന്നു ചിത്രത്തിന്റെ സംവിധാനം. സഞ്‍ജയ് കപൂര്‍, അംഗദ് ബേദി, ശിഖന്ദര്‍ ഖേര്‍, സൗരഭ് ശുക്ല, ഋഷി, ഉദിത് അറോറ, അഭിലാഷ് ചൗധരി, മഹിറ ഖുറാന, ശയ്‍റ മിഗ്ലാനി, ജഷൻ സിംഗ് കോഹ്‍ലി തുടങ്ങിയവരും  ചിത്രത്തില്‍ അഭിനയിച്ചു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ആഡ്- ലാബ്‍സ് ഫിലിംസ് ലിമിറ്റഡ് എന്നീ ബാനറുകളിലാണ് ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രമായ  'ദ സോയാ ഫാക്ടര്‍' നിര്‍മിച്ചത്.

ഒരു സ്‍പോര്‍ട്‍സ് റൊമാന്റിക് ഡ്രാമ ചിത്രമായിരുന്നു 'ദ സോയാ ഫാക്ടര്‍'. നേഹ രാകേഷ് ശര്‍മ, പ്രധുമൻ സിംഗ് എന്നിവരാണ് ചിത്രത്തിന്റ തിരക്കഥ എഴുതിയത്.  അമിതാഭ് ബട്ടാചാര്യ എഴുതിയ ഗാനങ്ങള്‍ ചിത്രത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നു. ശങ്കര്‍- എഹ്‍സാൻ- ലോയ്  ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Read More: വിമര്‍ശകര്‍ക്ക് മറുപടി, കിടിലൻ മേയ്‍ക്കോവറില്‍ തിരിച്ചുവരവിന് നിവിൻ പോളി

tags
click me!