റിലീസിന് മുന്‍പേ വിജയിയുടെ 'വാരിശ്' കണ്ട് രാംചരണ്‍; കണ്ട ശേഷം പറഞ്ഞ അഭിപ്രായം ഇങ്ങനെ.!

Published : Jan 03, 2023, 07:13 PM IST
റിലീസിന് മുന്‍പേ വിജയിയുടെ 'വാരിശ്' കണ്ട് രാംചരണ്‍; കണ്ട ശേഷം പറഞ്ഞ അഭിപ്രായം ഇങ്ങനെ.!

Synopsis

എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.   

ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം 'വാരിശി'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വാരിസി'ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ജനുവരി 4ന് ഇറങ്ങും എന്നാണ് വിവരം. 

എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.
അജിത് കുമാറിന്റെ തുനിവുമായി നേരിട്ടുള്ള ബോക്സ് ഓഫീസ് ക്ലാഷിനാണ് വാരിശ് ഒരുങ്ങുന്നത്.

അതേ സമയം ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ദില്‍ രാജുവും, വംശി പൈഡിപ്പള്ളിയും ടോളിവുഡില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ വാരിശ് തെലങ്കാനയിലും, ആന്ധ്രയിലും ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്. കോളിവുഡിന് പുറത്ത് വിജയിയുടെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തുന്ന നീക്കമാണ് ഇത്.

ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ടോളിവുഡ് താരം രാം ചരണിനായി വാരിശിന്‍റെ പ്രത്യേക പ്രദര്‍ശനം അണിയറക്കാര്‍ നടത്തിയെന്നാണ് വിവരം. വാരിശ് ടോളിവുഡിലും റിലീസ് ആകുകയാണെങ്കില്‍ അത് നേരിട്ട് ഏറ്റുമുട്ടുന്നത് രാം ചരണിന്‍റെ പിതാവും മെഗാസ്റ്റാറുമായ ചിരഞ്ജീവിയുടെ വാൾട്ടയർ വീരയ്യയുമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയകാര്യം.

സംഗീത സംവിധായകന്‍ തമന്‍റെ സ്റ്റുഡിയോയില്‍ വച്ചാണ്  രാം ചരണ്‍ വാരിശ് കണ്ടത് എന്നാണ് റിപ്പോര്‍ട്ട്.  ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട ചില ജോലികൾക്കായി ചരൺ തമന്‍റെ സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. അവിടെ വച്ചാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദിൽ രാജുവിനെ കാണുന്നത്. ഇദ്ദേഹം രാം ചരണിനായി വാരിശിന്‍റെ സ്വകാര്യ പ്രദർശനം സംഘടിപ്പിച്ചുവെന്നാണ് വിവരം. പടം താരത്തിന് ഇഷ്ടമായെന്നും വിജയ് അടക്കം ചിത്രത്തിലെ താരങ്ങളെ അഭിനന്ദിച്ചുവെന്നാണ് വിവരം. 

'വാരിസ്' ആഘോഷമാകും, കേരളത്തില്‍ ഫാൻസ് ഷോകള്‍ 100ല്‍ അധികം

'വിജയ് അജിത്തിനെക്കാള്‍ വലിയ സ്റ്റാര്‍', വിവാദത്തിന് പിന്നാലെ വിശ​ദീകരണം, തെറ്റില്ലെന്ന് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍
'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍