Latest Videos

'ഒരു നേരത്തെ ആഹാരമില്ലാതെ എത്രയോ പേർ ദുരിതമനുഭവിക്കുന്നു’; 45,000 പേര്‍ക്ക് ഭക്ഷണം നല്‍കി സോനു സൂദ്

By Web TeamFirst Published Apr 11, 2020, 11:53 AM IST
Highlights

നേരത്തെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താമസിക്കാനായി ജുഹുവിലെ തന്റെ ഹോട്ടല്‍ വിട്ടു നല്‍കുമെന്ന് സോനു പ്രഖ്യാപിച്ചിരുന്നു.

മുംബൈ: കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ 45,000 പേര്‍ക്ക് ഭക്ഷണം നല്‍കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്. ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി (ബിഎംസി)സഹകരിച്ചാണ് ആവശ്യക്കാര്‍ക്ക് താരം ഭക്ഷണം എത്തിക്കുന്നത്.

അന്ധേരി, ജോഗേശ്വരി, ജുഹു, ബാന്ദ്ര, എന്നിവടങ്ങളിലാണ് സോനു ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ഹിന്ദുസ്ഥാൻ ‍ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ”നമ്മളില്‍ പലര്‍ക്കും ഭക്ഷണവും വീടുമൊക്കെയുണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാത്തവരും ഉണ്ടാകും. അവരെ സഹായിക്കാനാണ് ശക്തി അന്നദാനം തുടങ്ങിയത്. കുറേ ആളുകളെ സഹായിക്കാന്‍ സാധിക്കും എന്ന് വിചാരിക്കുന്നു” സോനു സൂദ് പറയുന്നു.

ഇതാദ്യമായല്ല സോനു സൂദ് സഹായവുമായി രം​ഗത്തെത്തുന്നത്. നേരത്തെ കൊവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും താമസിക്കാനായി ജുഹുവിലെ തന്റെ ഹോട്ടല്‍ വിട്ടു നല്‍കുമെന്ന് സോനു പ്രഖ്യാപിച്ചിരുന്നു. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രാവും പകലും അധ്വാനിക്കുന്ന നമ്മുടെ രാജ്യത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാരാ മെഡിക്കല്‍ സ്റ്റാഫുകള്‍ക്കുമായി എന്തെങ്കിലും ചെയ്യുക എന്നത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നായിരുന്നു താരം പ്രതികരിച്ചത്.

click me!