മണി ഹൈസ്റ്റിലെ 'റഖ്വേല്‍', സ്പാനിഷ് താരം ഇറ്റ്സിയര്‍ ഇറ്റ്യൂനോയ്ക്ക കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Apr 10, 2020, 11:08 PM IST
Highlights

മണി ഹെയ്സ്റ്റ് ആദ്യ സീസണുകളില്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലും പിന്നീട് പ്രൊഫസര്‍ക്കൊപ്പം ചേരുകയും ചെയ്ത, റഖ്വേല്‍ എന്ന പേരിലുള്ള കഥാപാത്രം അവതരിപ്പിച്ച ഇറ്റ്സിയര്‍ ഇറ്റ്യൂനോ എന്ന സ്പാനിഷ് താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

'മണി ഹൈസ്റ്' അല്ലെങ്കിൽ 'ല കാസ ഡേ പപ്പേൽ'. എന്ന സ്പാനിഷ് വെബ് സീരീസിന്  ലോകം മുഴുവന്‍ ആരാധകരുണ്ട്. മണി ഹൈസ്റ്റിലെ പ്രൊഫസറെയും മറ്റു കഥാപാത്രങ്ങളെയും മലയാളി സിനിമാ താരങ്ങളെ പോലെ തന്നെ കേരളയുവതയിക്ക് പരിചിതമാണ്.  

കൊവിഡ് കാലത്ത്  മണി ഹൈസ്റ്റിലെ ഒരു താരത്തിന് കൊവിഡ് ബധിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ആദ്യ സീസണുകളില്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലും പിന്നീട് പ്രൊഫസര്‍ക്കൊപ്പം ചേരുകയും ചെയ്ത, റഖ്വേല്‍ എന്ന പേരിലുള്ള കഥാപാത്രം അവതരിപ്പിച്ച ഇറ്റ്സിയര്‍ ഇറ്റ്യൂനോ എന്ന സ്പാനിഷ് താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി താരം ചികത്സയിലാണ്.  ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു താരം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്.

45കാരിയാണ് ഇറ്റ്സിയര്‍. ആരും ഇതിനെ നിസാരമായി കാണരുതെന്നും, അത്ര നിസാരനല്ല കൊവിഡെന്നും താരം പറഞ്ഞു. നിരവധി പേര്‍ മരിച്ചു. ശാരീരികമായി മോശാവസ്ഥയിലുള്ളവരെ മരണം കൊണ്ടുപോകും. എല്ലാവരും സൂക്ഷിക്കണം. ഞാന്‍ സുഖം പ്രാപിച്ചുവരികയാണെന്നും താരരം വ്യക്തമാക്കിയിരുന്നു. 

താരം മുഖ്യ കഥാപാത്രങ്ങളിലൊന്നായി എത്തുന്ന നാലാം സീസണ്‍ മണി ഹൈസ്റ്റ് അടുത്തിടെയാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് 'റഖ്വേലിന്' കൊവിഡ് ബാധിച്ച വാര്‍ത്തയെത്തിയത്. സ്പാനിഷ് പ്രാദേശിക ചാനലില് സംപ്രേഷണം ചെയ്തിരുന്ന ല 'കാസ ഡേ പപ്പേൽ' എന്ന സീരീസ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെയായിരുന്നു ജനശ്രദ്ധ നേടിയത്.

click me!