ആശുപത്രി പ്രമോഷന് പ്രതിഫലം വേണ്ടെന്ന് സോനു സൂദ്; പകരം ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ

Published : May 11, 2022, 05:12 PM ISTUpdated : May 11, 2022, 05:13 PM IST
ആശുപത്രി പ്രമോഷന് പ്രതിഫലം വേണ്ടെന്ന് സോനു സൂദ്; പകരം ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ

Synopsis

12 കോടിയോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്ന് സോനു സൂദ്.

ബോളിവുഡിന്റെ പ്രിയതാരമാണ് നടൻ സോനു സൂദ്(Sonu Sood). ബോളിവുഡിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലെ ഭൂരിഭാ​ഗം ഭാഷകളിലും അഭിനയിച്ച് താരം ജൈത്രയാത്ര തുടരുകയാണ്. സ്ക്രീനിൽ വില്ലൻ വേഷങ്ങളാണ് സോനു കൈകാര്യം ചെയ്തിരുന്നതെങ്കിൽ റിയൽ ലൈഫിൽ സൂപ്പർ താരമെന്നാണ് ജനങ്ങൾ പറയുന്നത്. വിവിധ സന്നധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയത് തന്നെ അതിന് തെളിവാണ്. സോനുവിന്റെ നിരവധി നന്മപ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ പ്രമുഖ ആശുപത്രിയുടെ പ്രമോഷന് സഹകരിക്കുന്നതിന് സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകളെന്ന വിവരമാണ് പുറത്തുവരുന്നത്. 

ദ മാൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സോനു സൂദിന്റെ തുറന്നു പറച്ചിൽ. ഇത്രയും ആളുകൾക്ക് ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപവേണ്ടിവരുമെന്ന് സോനു സൂദ് പറയുന്നു. അങ്ങനെയിരിക്കെയാണ് തന്റെ ദുബൈ യാത്രക്കിടെ ആശുപത്രി അധികൃതരിൽ ഒരാൾ തന്നെ ബന്ധപ്പെടുന്നത്. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായ 50 പേരുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ആവശ്യപ്പെട്ടതായും സോനു പറയുന്നു. 

12 കോടിയോളം ചെലവ് വരുന്ന ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും ചികിത്സക്കായി സാമ്പത്തിക സ്ഥിതിയില്ലാത്തവർക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും സോസു സൂദ് വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിന്റെ അഭിനന്ദനവുമായി രം​ഗത്തെത്തുന്നത്. 

കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജൻ സിലിൻഡർ, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടേയിരുന്നിരുന്നു. കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് സഹായമെത്തിക്കാൻ സോനു സൂദ് മുന്നിൽ തന്നെയുണ്ടായിരുന്നു. 

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും