
മിന്നൽ മുരളി എന്ന ഒറ്റച്ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനും ആണ് ബേസിൽ ജോസഫ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹിറോ ചിത്രത്തിന് ശേഷം ബേസിൽ 'ശക്തിമാൻ' എന്ന ചിത്രം ഒരുക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ചിത്രത്തിൽ രൺവീർ സിംഗ് ആയിരിക്കും നായകനായി എത്തുക. എന്നാൽ ഈ ചിത്രം താൽക്കാലികമായി ഉപേക്ഷിച്ചെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സോണി പിക്ചേഴ്സിന്റെ ജനറൽ മാനേജറും ഹെഡുമായ ലാഡ സിംഗ്.
ശക്തിമാൻ ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാർത്ത പങ്കുവച്ചാണ് ലാഡ സിങ്ങിന്റെ പ്രതികരണം. ഈ വാർത്തകൾ തെറ്റാണെന്നും സിനിമ ഗോയിംഗ് ഓൺ ആണെന്നും ഇവർ വ്യക്തമാക്കി. ശക്തിമാന്റെ കഥ രൺവീറിന് ഇഷ്ടമായെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇന്ത്യൻ സൂപ്പർ ഹീറോ ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാസ്വാദകരും. ഒപ്പം ബേസിലിന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്ത് മലയാളികളും.
ശക്തിമാന്റെ ചെലവായി കണക്കാക്കപ്പെടുന്നത് 550 കോടിയാണ്. എന്നാൽ ഇത്രയും രൂപ ഇന്നത്തെ സാഹചര്യത്തിൽ മുടക്കുന്നത് നഷ്ടമാകുമെന്ന് സോണി വിലയിരുത്തിയതായി വാർത്തകൾ വന്നിരുന്നു. പിന്നാലെയാണ് ചിത്രം സോണി താൽക്കാലികമായി ഉപേക്ഷിച്ചതെന്നും വാർത്ത വന്നു.
ഒരുകാലത്ത് ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത ശക്തിമാൻ ഏറെ ആവേശം സമ്മാനിച്ചിരുന്നു. മുകേഷ് ഖന്ന പ്രധാന വേഷത്തിൽ എത്തിയ ഈ പരമ്പര 1997 മുതല്‍ 2000 ന്റെ പകുതിവരെ ടെലിക്കാസ്റ്റ് ചെയ്തു. 450 എപ്പിസോഡുകളാണ ഉണ്ടായിരുന്നത്. അന്നത്തെ കുട്ടികളും മുതിർന്നവരും ഏറെ ആവേശത്തോടെ കണ്ട ശക്തിമാൻ ബിഗ് സ്ക്രീനിൽ എത്തുമ്പോൾ ആവേശം അതിന്റെ കൊടുമുടിയിൽ എത്തുമെന്ന് ഉറപ്പാണ്. വി വർമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ