
തമിഴകത്ത് ഹിറ്റുകള്‍ തുടര്‍ച്ചയായി സ്വന്തമാക്കിയ നടനാണ് സൂര്യ. ഇടക്കാലത്ത് സൂര്യയില്‍ നിന്ന് വിജയചിത്രങ്ങള്‍ അകന്നുനിന്നു. സൂര്യയുടെ മുൻകാല ചിത്രങ്ങളുടെ സ്വീക്വാര്യത ലഭിച്ചില്ല. എന്നാല്‍ സൂര്യ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് എന്നാണ് സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. സൂര്യ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ സൂരരൈ പൊട്രുവിന്റെ ട്രെയിലര്‍ പുറത്തുവിട്ട് മണിക്കൂറുകള്‍ കഴിയും മുന്നേ തന്നെ ഹിറ്റായിരിക്കുകയാണ്.
മലയാളികളുടെ പ്രിയ നടി അപര്‍ണാ ബാലമുരളിയാണ് ചിത്രത്തിലെ നായിക. സൂര്യ വിവിധ പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് ചെയ്യുന്നത്. ട്രെയിലറിന് മികച്ച കമന്റുകളാണ് ആരാധകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാൻ തീരുമാനിക്കുന്നതും അതിന് നേരിടേണ്ടി വരുന്ന വെല്ലുവിളികളുമൊക്കെയാണ് ചിത്രം പറയുന്നത്. സൂര്യ അത് മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്. എന്തായാലും ആരാധകര്‍ ട്രെയിലര്‍ ഏറ്റെടുത്തുകഴിഞ്ഞു.
തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.
സുധ കൊങ്ങരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ