ധ്യാനസ്ഥനായി സൗബിന്‍; സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്ന്' ഫസ്റ്റ് ലുക്ക്

By Web TeamFirst Published Aug 3, 2020, 12:36 PM IST
Highlights

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സൗബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ജിന്നി'ന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയയിലൂടെ  പോസ്റ്റര്‍ പുറത്തുവിട്ടത്. ധ്യാനത്തിന്‍റെ പൊസിഷനില്‍ ചിരിച്ച മുഖത്തോടെയിരിക്കുന്ന സൗബിനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു. 

പ്രശാന്ത് പിള്ള സംഗീതം പകരുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. 

click me!