സൗമ്യ മേനോൻ നായികയാകുന്ന 'സറ': ടീസർ പുറത്ത്

Published : Feb 15, 2025, 03:37 PM IST
സൗമ്യ മേനോൻ നായികയാകുന്ന 'സറ': ടീസർ പുറത്ത്

Synopsis

മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സറ'. ലൗ-ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്നതാണ് ചിത്രം. 

കൊച്ചി: മലയാളി താരം സൗമ്യ മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'സറ'. തീർത്തും നായിക പ്രധാന്യമുള്ള ചിത്രം ലൗ-ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്. ആന്ധ്ര പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യും. 

ശ്രീ വായുപുത്ര എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറിൽ ശശി ഭൂഷൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ശേരി ശ്രീപ്രിയ, ഗൺ റെഡ്ഡി, വെങ്കടേശ്വർ റെഡ്ഡി, അയ്യൂബ് ഹുസ്സൈൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിലെ ആദ്യഗാനത്തിന്‍റെ ടീസർ പുറത്തിറങ്ങി.

ഓം പ്രകാശ്പോത്തൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ദസാരി തേജ ആണ് എഡിറ്റർ. അഭി എഡ്വേർഡ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. പോസ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുന്ന ഈ ഫാമിലി- ആക്ഷൻ എന്റർടെയ്നർ ഏപ്രിൽ മാസത്തിൽ റിലീസിന് എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

സുരേഷ് കുമാറിനൊപ്പം നില്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന; ആന്‍റണിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍

കിങ്ഡം : വിജയ് ദേവരകൊണ്ടയുടെ പുതിയ അവതാരം, ടീസര്‍ ശ്രദ്ധേയമാകുന്നു; ശബ്ദമായി സൂപ്പര്‍താരങ്ങള്‍ !

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്