വെള്ളിത്തിരിയിലും ആവേശമാകാൻ സൗരവ് ഗാംഗുലി, ബയോപിക്കിനായി സമ്മതം മൂളി

Web Desk   | Asianet News
Published : Jul 15, 2021, 09:39 AM IST
വെള്ളിത്തിരിയിലും ആവേശമാകാൻ സൗരവ് ഗാംഗുലി, ബയോപിക്കിനായി സമ്മതം മൂളി

Synopsis

സൗരവ് ഗാംഗുലിയുടെ ജീവിതകഥ സിനിമയാകുന്നു.  

ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനാണ് സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിന് പോരാട്ടവീര്യം പകര്‍ന്ന് നല്‍കിയ ക്യാപ്റ്റനാണ് ദാദ. ഒരുകാലത്ത് പരാജയങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ ടീമിനെ വിജയം ശീലിപ്പിച്ചത് ഗാംഗുലിയായിരുന്നു. ഗാംഗുലിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ജീവിത കഥ സിനിമയാക്കാൻ സൗരവ് ഗാംഗുലി സമ്മതം മൂളിയെന്ന വാർത്തയാണ് പുറത്ത് വരുന്നത്.ന്യൂസ് 18 ബംഗ്ലായ്ക്കു നല്‍കിയ അഭിമുഖത്തിൽ ഗാംഗുലി തന്നെയാണ് വാർത്ത സ്ഥിരീകരിച്ചത്. സംവിധായകൻ ആരെന്നോ താരം ആരെന്നോ ഗാംഗുലി വ്യക്തമാക്കിയില്ല. എന്നാല്‍ രണ്‍ബീര്‍ കപൂര്‍ സൗരവ് ഗാംഗുലി ആയേക്കും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

ക്രിക്കറ്റ് തുടങ്ങിയതു മുതല്‍ പിന്നീട് നായകസ്ഥാനത്തേക്കും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്കു എത്തിയതു വരെയുള്ള എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും സിനിമയിലുണ്ടാകും.

ഹിന്ദിയില്‍ തന്നെയായിരിക്കും സിനിമ എത്തുക.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ 'ഹാഫ്'; പുത്തൻ പോസ്റ്റർ
ചാവേറിന് ശേഷം 'കൊല്ലം കോട്ട കമ്പനി'യുമായി ടിനു പാപ്പച്ചൻ; ഫസ്റ്റ് ലുക്ക് പുറത്ത്