'ഞാൻ അന്തംവിട്ട് ഓടി..'; ഡിപ്രഷൻ കാലഘട്ടത്തെ കുറിച്ച് നടി ഉർവശി

Published : Mar 05, 2026, 05:22 PM IST
 urvashi

Synopsis

ഡിപ്രഷന്‍ കാലഘട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ഉര്‍വശി. 

ലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിത്തിൽ മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും അഭിനയിച്ച് തിളങ്ങിയ താരം മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ഇന്നും അഭിനയത്തിൽ സജീവമായി നിൽക്കുന്ന ഉർവശി തനിക്ക് ഡിപ്രഷൻ ഉണ്ടായതിനെ കുറിച്ച് പറയുകയാണ് ഇപ്പോൾ. ഡെലിവെറി സമയത്തെ ഡിപ്രഷനെ കുറിച്ചാണ് ഉര്‍വശി പറഞ്ഞത്.

"എനിക്ക് ആ ഘട്ടത്തില്‍ ഡിപ്രഷന്‍ ആയിരുന്നു. വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കുഞ്ഞിനെ ജോലിക്കാരുടെ അടുത്താക്കിയിട്ടാണ് വന്നത്. പാല് ചൂടാക്കിയാണ് കൊടുക്കുന്നത്. ഒരു ഷൂട്ടിനിടയില്‍ ഞാന്‍ അന്തംവിട്ട് ഓടി വന്നു. പ്രസവിത്തിന് മുന്‍പ് കമ്മിറ്റ് ചെയ്ത ഷൂട്ടിംഗ് ആയിരുന്നു. ഓടി വന്നപ്പോള്‍ കണ്ടത് കുഞ്ഞിനെ സോഫയില്‍ കിടത്തി പാല് കൊടുക്കുകയാണ്. അവര് സീരിയല്‍ കാണുന്നു. ആറ് മണിക്ക് ശേഷം ഞാന്‍ ജോലി ചെയ്യില്ല. പാല് നോക്കിയപ്പോല്‍ അത് പിരിഞ്ഞ് പോയി. ഉച്ചയ്ക്കോ മറ്റോ കലക്കി വച്ചിരുന്നതാണ്. തൈര് പോലുള്ള പാല് കൊച്ച് തുപ്പുന്നുണ്ട്. അപ്പോള്‍ തന്നെ അവരെ പറഞ്ഞു വിട്ടു. പിറ്റേന്ന് മുതല്‍ അങ്കലാപ്പാണ് എനിക്ക്. കൊച്ച് ടോയ്ലെറ്റില്‍ പോയാല്‍ ജോലിക്കാര് കറക്ടായി കഴുകുവോ എന്നൊക്കെ ചിന്തകള്‍. എനിക്ക് കഴിയുന്നതും കുഞ്ഞിനൊപ്പം നിന്നു. എന്‍റെ അപ്പച്ചിയായിരുന്നു കുഞ്ഞിനെ നോക്കി കൊണ്ടിരുന്നത്. അവര് നാട്ടില്‍ പോയ സമയത്താണ് വേലക്കാരിയെ ആക്കിയത്. അത് വല്ലാത്ത ഡിപ്രഷന്‍ അവസ്ഥയാണ് കേട്ടോ. മോനെ സ്കൂളില്‍ ആക്കുന്നത് വരെ കൊണ്ടു നടക്കുമായിരുന്നു", എന്നായിരുന്നു ഉർവശിയുടെ വാക്കുകൾ. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു അവരുടെ പ്രതികരണം.

അതേസമയം, 'എൽ ജഗദമ്മ ഏഴാം ക്ലാസ് ബി' എന്ന സിനിമയാണ് ഉര്‍വശിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. താരം തന്നെയായിരുന്നു നിര്‍മാണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തീവ്രവാദികളെ ശ്രദ്ധിക്കണ്ട.. ഒപ്പമുണ്ട്'; റെനീഷ റഹ്മാന് പിന്തുണയുമായി അഖിൽ മാരാർ
'ഇതെന്‍റെ അവസാന വീഡിയോ', ആത്മഹത്യാ ഭീഷണി മുഴക്കി യുട്യൂബര്‍; വീഡിയോ കണ്ടത് 35 ലക്ഷം പേര്‍