ഭാനുമതിക്കായി നീലകണ്ഠനോട് കയർത്ത പണിക്കർ സര്‍; മലയാളികൾ നെഞ്ചേറ്റിയ ഡൽഹി ഗണേഷ്

Published : Nov 10, 2024, 09:17 AM ISTUpdated : Nov 10, 2024, 09:47 AM IST
ഭാനുമതിക്കായി നീലകണ്ഠനോട് കയർത്ത പണിക്കർ സര്‍; മലയാളികൾ നെഞ്ചേറ്റിയ ഡൽഹി ഗണേഷ്

Synopsis

മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ​ഹിന്ദി സിനിമകളിലും അദ്ദേഹം കഥാപാത്രങ്ങളായി എത്തി.

തെന്നിന്ത്യൻ സിനിമയെ ഒന്നാകെ ഞെട്ടിച്ച വാർത്തയാണ് തമിഴകത്തുനിന്നും രാവിലെ എത്തിയത്. അനശ്വര നടൻ ഡല്‍ഹി ഗണേഷ് വിടവാങ്ങി. ഏറെ നാളായി രോ​ഗബാധിതനായി കഴിഞ്ഞ ഇദ്ദേഹം ചെന്നൈയിൽ വച്ചായിരുന്നു കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞത്. കാലങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നാന്നൂറിലധികം സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ എത്തിയ ​ഗണേഷ്, മലയാളികൾക്കും ഏറെ പ്രിയങ്കരനാണ്. ‌

മലയാളത്തിൽ ഡൽഹി ​ഗണേഷ് ഏറ്റവും കൂടുതൽ സ്ക്രീൻ ഷെയർ ചെയ്തത് മോഹൻലാലിന് ഒപ്പമാണ്. ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പെരുച്ചാഴി, ഇരുവര്‍ തുടങ്ങിയവയാണ് ആ സിനിമകൾ. ഇതിലൊരുപക്ഷേ ദേവാസുരം സിനിമയിലെ കഥാപാത്രമാകും പ്രേക്ഷക മനസിൽ എന്നും തങ്ങി നിൽക്കുന്നത്. ഭാനുമതിക്കായി മംഗലശേരി നീലകണ്ഠനോട് കയർത്ത് സംസാരിച്ച പണിക്കരെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളികൾക്ക് സാധ്യവുമല്ല. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായ നീലനെ 'ഫ്യൂഡൽ തെമ്മാടി' എന്ന് വിശേഷിപ്പിച്ച പണിക്കർ സർ എന്നും മലയാളികളുടെ മനസിൽ ജീവിക്കുക തന്നെ ചെയ്യും. കാലാപാനിയിൽ കമ്പി കൊണ്ട് കെട്ടിവച്ച കണ്ണടയുമായി ആൻ്റമാൻ ജയിലിൽ കഴിഞ്ഞ പാണ്ടിയൻ എന്ന ആ സ്വാതന്ത്ര്യ പോരാളിയെ മറ്റാർക്കാകും അത്രയും മനോഹരമായി അവതരിപ്പിക്കാനാവുക. 

1964-1974 കാലയളവിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ഉദ്യോ​ഗസ്ഥനായിര ജോലി ചെയ്തിരുന്ന ആളാണ് ഡൽഹി ​ഗണേഷ്. പിന്നീട് കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെ അദ്ദേഹം ബി​ഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു. സിന്ധു ഭൈരവി, നായകൻ, അപൂർവ സഹോദരർകൾ, മാക്കേൽ മദന കാമ രാജൻ, ആഹാ, തെനാലി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. ഒപ്പം ധ്രുവം, ദ സിറ്റി, പോക്കിരി രാജ, പെരുച്ചാഴി, ലാവെൻഡർ, മനോഹരം തുടങ്ങി മലയാള സിനിമകളും. 

'നീതി ലഭിക്കും'; വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ​ഗോപി, ജെ.എസ്.കെ ഉടൻ തിയറ്ററുകളിൽ

മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ​ഹിന്ദി സിനിമകളിലും അദ്ദേഹം കഥാപാത്രങ്ങളായി എത്തി. കമൽഹാസൻ നായകനായി എത്തിയ ഇന്ത്യൻ 2 ആയിരുന്നു അവസാന ചിത്രം. ഇനിയും ചെയ്യാൻ ഏറെ ബാക്കി വച്ച് ഡൽഹി ​ഗണേഷ് യാത്രയാകുന്നത് എന്നും ഓർത്ത് വയ്ക്കാൻ ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ് ആരാധകർക്ക് നിരാശ; ‘ജനനായകൻ’ റിലീസ് ഇനിയും നീളും
'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം