ടിക് ടോക് ഡിലീറ്റ് ചെയ്‍തു, തകര്‍ന്നുപോകുമോയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി സൗഭാഗ്യ വെങ്കടേഷ്

By Web TeamFirst Published Jun 30, 2020, 12:19 PM IST
Highlights

പതിനഞ്ച് ലക്ഷം ഫോളോവേഴ്‍സ് ഉണ്ടായിരുന്ന ടിക് ടോക്  അക്കൗണ്ടാണ് സൗഭാഗ്യ വെങ്കടേഷ് ഡിലീറ്റ് ചെയ്‍തത്.

രാജ്യത്ത്, ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചിരിക്കുകയാണ്. നിരവധി ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമുണ്ട്. ഹലോ ആപ്ലിക്കേഷനും അതില്‍ ഉള്‍പ്പെടും. അതേമയം ജനപ്രിയ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിച്ചത് താരങ്ങള്‍ എങ്ങനെയാകും നോക്കിക്കാണുക എന്നത് ആണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒട്ടേറെ താരങ്ങള്‍ ടിക് ടോക്കിലൂടെ ജനപ്രിയത നേടിയിട്ടുണ്ട്. ടിക് ടോക് താരമായി വന്ന സൗഭാഗ്യ വെങ്കടേഷ് ആപ്ലിക്കേഷൻ നിരോധിച്ചതായി അറിയിച്ചു.

സൗഭാഗ്യ വെങ്കടേഷിന് ടിക് ടോക്കില്‍ 15 ലക്ഷം ഫോളോവേഴ്‍സ് ആണ് ഉണ്ടായത്. സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോകള്‍ക്ക് ഒട്ടേറെ ആരാധകരുണ്ടായിരുന്നു. എന്തായാലും രാജ്യത്ത് ടിക് ടോക് നിരോധിച്ച പ്രഖ്യാപനം വന്നയുടൻ തന്നെ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്‍തിരിക്കുയാണ് സൗഭാഗ്യ വെങ്കടേഷ്.  ടിക് ടോക്കിലൂടെയായിരുന്നു സൗഭാഗ്യ കലാലോകത്ത് ഇത്രയേറെ ആരാധകരെ സൃഷ്‍ടിച്ചത്. ടിക് ടോക് നിരോധിച്ചത് കാരണം താൻ തകര്‍ന്നുപോകുമോയെന്ന് ചോദിച്ചവരുണ്ട്. ഇത് ടിക് ടോക് ആപ്പ് ആണ്, സൗഭാഗ്യ വെങ്കടേഷ് അല്ല എന്നാണ് മറുപടി. ഒരു കലാകാരിക്ക് എന്തും മാധ്യമമാണ്, പ്ലാറ്റ്ഫോമാണ് എന്നും സൗഭാഗ്യ വെങ്കടേഷ് പറയുന്നു.

click me!