
ചെന്നൈ: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഗയകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്ന് മകൻ എസ് പി ചരൺ. അച്ഛന് വേണ്ടിയുള്ള പ്രാർത്ഥനകൾ പാഴാകില്ലെന്നും അത് തനിക്കും കുടുംബത്തിനും ആശ്വാസവും ധൈര്യവും നൽകുന്നുവെന്നും കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിൽ ചരൺ പറഞ്ഞു. എസ്പിബിയുടെ രോഗമുക്തിക്കു വേണ്ടി തമിഴ് സിനിമാ ലോകം ഇന്നലെ പ്രത്യേക പ്രാർഥന സംഘടിപ്പിച്ചിരുന്നു.
“അച്ഛന്റെ ആരോഗ്യത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എങ്കിലും ഞങ്ങൾ പ്രതീക്ഷയും വിശ്വാസവും നിലനിർത്തുകയാണ്. അച്ഛന് വേണ്ടിയുള്ള പ്രാർത്ഥനകൾ പാഴാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം വേഗം സുഖം പ്രാപിക്കും. രോഗമുക്തിക്കു വേണ്ടി വിവിധയിടങ്ങളിലിരുന്ന് പ്രാർഥനയിൽ പങ്കു ചേർന്നവർക്ക് നന്ദി അറിയിക്കുകയാണ്. ഈ സ്നേഹത്തിനും കരുതലിനും ഞാനും കുടുംബവും എന്നും കടപ്പെട്ടിരിക്കും. സത്യം പറഞ്ഞാൽ
നിങ്ങളുടെ സ്നേഹത്തിനു നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. ഈ പ്രാർഥനകൾ ഒന്നും പാഴാകില്ല. ദൈവം കരുണയുള്ളവനാണ്. അവിടുന്ന് അച്ഛനെ തിരികെ തരും. അച്ഛനു വേണ്ടി പ്രാർഥിച്ച നിങ്ങൾക്കെല്ലാവർക്കും മുന്നിൽ നന്ദിയോടെ കുമ്പിടുകയാണ്. നിങ്ങളുടെ പ്രാർഥന ഏറെ ആശ്വാസവും ധൈര്യവും നൽകുന്നു“, ചരൺ പറഞ്ഞു.
ഇന്നല വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു എസ്പിബിയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർഥന. സംവിധായകൻ ഭാരതിരാജ സംഘടിപ്പിച്ച പ്രാര്‍ഥനായജ്ഞത്തിൽ ഇളയരാജ, രജനികാന്ത്, കമൽ ഹാസൻ, എ.ആർ.റഹ്മാൻ, വൈരമുത്തു തുടങ്ങി തമിഴ് സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ