'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തിയത് ഭയ്യയാണ്'; സഞ്ജയ് ദത്തിനെ പറ്റി ഇര്‍ഫാന്റെ മകന്‍

Web Desk   | Asianet News
Published : Aug 20, 2020, 09:17 PM ISTUpdated : Aug 20, 2020, 09:21 PM IST
'അച്ഛന്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സഹായവുമായി ആദ്യം എത്തിയത് ഭയ്യയാണ്'; സഞ്ജയ് ദത്തിനെ പറ്റി ഇര്‍ഫാന്റെ മകന്‍

Synopsis

എല്ലാ രീതിയിലുമുള്ള സഹായവും ചെയ്യാന്‍ ആദ്യം മുന്നോട്ടു വന്നവരില്‍ ഒരാളാണ് സഞ്ജു ഭയ്യാ. പിന്നെയും ഞങ്ങള്‍ക്ക് പിന്തുണയുമായി നിലകൊണ്ട കുറച്ചുപേരില്‍ ഒരാളാണ് സഞ്ജയ് ദത്തെന്നും ബാബില്‍ കുറിച്ചു. 

ടന്‍ സഞ്ജയ് ദത്തിനെ കുറിച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അച്ഛന് കാന്‍സറാണെന്ന് അറിഞ്ഞതിന് ശേഷവും മരിച്ചതിന് ശേഷവും സഹായസന്നദ്ധനായി ആദ്യം എത്തിയവരില്‍ ഒരാളാണ് സഞ്ജു ഭായ് എന്ന് ബാബില്‍ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുന്നു. ഇര്‍ഫാന്‍റെയും സഞ്ജയ് ദത്തിന്റെയും പഴയകാല ചിത്രവും ബാബില്‍ കുറിപ്പിനൊപ്പം പങ്കുവയ്ക്കുന്നു.

എല്ലാ രീതിയിലുമുള്ള സഹായവും ചെയ്യാന്‍ ആദ്യം മുന്നോട്ടു വന്നവരില്‍ ഒരാളാണ് സഞ്ജു ഭയ്യാ. പിന്നെയും ഞങ്ങള്‍ക്ക് പിന്തുണയുമായി നിലകൊണ്ട കുറച്ചുപേരില്‍ ഒരാളാണ് സഞ്ജയ് ദത്തെന്നും ബബില്‍ കുറിച്ചു. കൂടാതെ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും ബബില്‍ ആവശ്യപ്പെടുന്നു. 

"മനുഷ്യത്വമുണ്ടെങ്കില്‍ സഞ്ജു ഭായിക്കും കുടുംബത്തിനും അവരുടേതായ ഇടം നല്‍കണം. മീഡിയയുടെ സമ്മദ്ദമില്ലാതെ അദ്ദേഹം രോഗത്തെ നേരിടട്ടേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. സഞ്ജു ബാബയെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങള്‍ ഓര്‍മിക്കണം. അദ്ദേഹം ഒരു കടുവയാണ്, പോരാളിയാണ്. ഭൂതകാലം നിങ്ങളെ നിര്‍വചിക്കില്ല പക്ഷേ നിങ്ങളെ വികസിപ്പിക്കും. ഇതിനെ മറികടന്ന് അദ്ദേഹം വീണ്ടും ഹീറ്റുകളുണ്ടാക്കും എന്ന് എനിക്ക് ഉറപ്പാണ് " ബബില്‍ കുറിച്ചു. 

ശ്വാസതടസ്സം അനുഭവപ്പെട്ടതിന് തുടർന്ന് ഓഗസ്റ്റ് 8ന് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സംശയിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത്  ട്വീറ്റ് ചെയ്തിരുന്നു. 

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്