ആര്‍ആര്‍ആറിനെക്കുറിച്ച് സ്പിൽബർഗ് പറഞ്ഞത് കേട്ട രാജമൗലിയുടെ പ്രതികരണം - വീഡിയോ

Published : Feb 11, 2023, 01:15 PM IST
ആര്‍ആര്‍ആറിനെക്കുറിച്ച് സ്പിൽബർഗ് പറഞ്ഞത് കേട്ട രാജമൗലിയുടെ പ്രതികരണം - വീഡിയോ

Synopsis

സ്പിൽബർഗ് സംവിധാനം ചെയ്ത ഫെബിള്‍മാന്‍സ് എന്ന ഓസ്കാര്‍ അവസാന ഘട്ടത്തില്‍ എത്തിയ സ്റ്റീവൻ സ്പിൽബർഗിന്‍റെ ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസാകാന്‍ പോവുകയാണ്. 

ദില്ലി: ആര്‍ആര്‍ആര്‍ ഓസ്കാര്‍ അവാര്‍ഡില്‍ മികച്ച ഗാനത്തിനുള്ള നോമിനേഷനില്‍ എത്തി നില്‍ക്കെ രാജമൗലിയോട് നേരിട്ട് ചിത്രത്തെക്കുറിച്ച് പറഞ്ഞ് വിഖ്യാത  സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. 'നിങ്ങളുടെ സിനിമ മികച്ചതാണ്" എന്നാണ് സ്റ്റീവൻ സ്പിൽബർഗ് ഒരു അഭിമുഖത്തിനിടെഎസ് എസ് രാജമൗലിയോട് പറഞ്ഞത്. 

സ്പിൽബർഗ് സംവിധാനം ചെയ്ത ഫെബിള്‍മാന്‍സ് എന്ന ഓസ്കാര്‍ അവസാന ഘട്ടത്തില്‍ എത്തിയ സ്റ്റീവൻ സ്പിൽബർഗിന്‍റെ ചിത്രം ഉടന്‍ ഇന്ത്യയില്‍ റിലീസാകാന്‍ പോവുകയാണ്. ഇതിന്‍റെ ഭാഗമായാണ് രണ്ടു സംവിധായകരും തമ്മില്‍ ഒരു ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചത്. 

സ്പിൽബർഗിന്റെ ദി ഫാബൽമാൻസ് ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമയാണ്. ആംബ്ലിൻ എന്റർടൈൻമെന്റ് & റിലയൻസ് എന്റർടൈൻമെന്റ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ചിത്രം ഏഴ് ഓസ്‌കാറുകൾക്ക് നാമനിർദ്ദേശങ്ങള്‍ നേടിയിട്ടുണ്ട്."ദ ഫെബിള്‍മാന്‍ " വെള്ളിയാഴ്ച ഇന്ത്യൻ തിയേറ്ററുകളിൽ എത്തും. സ്റ്റീവൻ സ്പിൽബർഗിന്‍റെ ചെറുപ്പകാലത്തെ അദ്ദേഹത്തിന്‍റെ സിനിമ മോഹങ്ങളെ അധികരിച്ചാണ് ആത്മകഥപരമായ  ദി ഫാബൽമാൻസ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 

ഈ വർഷം ജനുവരിയിൽ യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ് നടത്തിയ പാർട്ടിക്കിടെ ഇരുവരും കണ്ടുമുട്ടിയ സമയത്ത് താന്‍ ആര്‍ആര്‍ആര്‍ എന്ന സിനിമ കണ്ടിരുന്നില്ലെന്ന് സ്പിൽബർഗ് പറഞ്ഞു. പിന്നീട് സിനിമ കണ്ടപ്പോള്‍ അത് ഗംഭീരമായി തോന്നിയെന്ന്  സ്റ്റീവൻ സ്പിൽബർഗ് മുഖാമുഖത്തില്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഈ കസേര വിട്ട് പോയി ഡാന്‍സ് ചെയ്യാന്‍ തോന്നുന്നു എന്നാണ് രാജമൌലി ഇതിന് മറുപടി നല്‍കിയത്.

റാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട്, സ്പിൽബർഗിന്റെ 1989-ൽ പുറത്തിറങ്ങിയ "ഇന്ത്യാന ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസേഡ്" എന്ന സിനിമയിൽ അഭിനയിച്ച ആര്‍ആര്‍ആറിലെ പ്രധാന വേഷത്തില്‍ എത്തിയ നടി  അലിസൺ ഡൂഡി എന്നിവരടങ്ങുന്ന  അഭിനേതാക്കളെ സ്പിൽബർഗ് പ്രശംസിച്ചു.

മനോഹരമായ ഒരു വിഷ്വൽ ശൈലി, അത് കാണാനും അനുഭവിക്കാനും അസാധാരണമാണ്. "നാട്ടു നാട്ടു" എന്ന ചിത്രത്തിലെ ഗാനം ഓസ്‌കാറിൽ മികച്ച ഗാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ താന്‍ ആശംസ നേരുന്നുവെന്നും സ്റ്റീവൻ സ്പിൽബർഗ് രാജമൌലിയോട് പറഞ്ഞു. 
 

ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ കണ്ടത് തെന്നിന്ത്യന്‍ സിനിമകള്‍; 2022 ല്‍ ഏറ്റവും ജനപ്രീതി നേടിയ ഹിന്ദി ചിത്രങ്ങള്‍

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ