ഷാരൂഖ് ധരിച്ച നീല വാച്ചിന്റെ വിവരങ്ങള്‍ പുറത്ത്, വില കേട്ട് കണ്ണുതള്ളി ആരാധകര്‍

Published : Feb 11, 2023, 12:23 PM IST
ഷാരൂഖ് ധരിച്ച നീല വാച്ചിന്റെ വിവരങ്ങള്‍ പുറത്ത്, വില കേട്ട് കണ്ണുതള്ളി ആരാധകര്‍

Synopsis

കോടികളാണ് ഷാരൂഖ് ഖാന്റെ വാച്ചിന്റെ വില എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ 'പഠാൻ' എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്. 'പഠാൻ' ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചുവരവും ആയിരിക്കുകയാണ്. 'പഠാന്' മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഷാരൂഖ് ഖാൻ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ധരിച്ച വാച്ചിന്റെ വിലയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

പഠാന്റെ പ്രമോഷന്റെ ഭാഗമായി ഷാരൂഖ് ഖാൻ ധരിച്ച ഒരു വാച്ചാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ആഢംബര ബ്രാൻഡായ ഓഡിമാസ് പീഗെയുടെ റോയല്‍ ഓക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണ് ഇത് എന്ന് ആരാധകര്‍ കണ്ടെത്തി.  'ക്രോണോ24' വെബ്‍സൈറ്റില്‍ പറയുന്നതനുസരിച്ച്  വാച്ചിന്റെ വില 4.7 കോടിയാണ്.  4,98,24,320 രൂപയാണ് യഥാർഥ വില എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റർനാഷണൽ ലീഗ് ടി20 ഉദ്ഘാടനത്തിനും ഇതേ വാച്ചാണ് ഷാരൂഖ് ഖാൻ ധരിച്ചത്. പൂര്‍ണമായും നീല നിറത്തിലാണ് വാച്ച്. 20 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റൻസും 40 മണിക്കൂര്‍ പവര്‍ റിസേര്‍വുമാണ് ഷാരൂഖ് ഖാൻ ധരിച്ച വാച്ചിനുള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പഠാൻ ഇതുവരെ 887 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം 'ജവാനാണ്.' അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി 'ജവാൻ' 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

Read More: കശ്‍മിരീല്‍ നിന്ന് 'ലിയോ' സംഘം, ഫോട്ടോ പുറത്ത്

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു