മൂന്നാറിൽ പ്രണയത്തിന്റെ വസന്തത്തിന് തുടക്കമായി, 'സ്‍പ്രിംഗ്' ചിത്രീകരണം ആരംഭിച്ചു

By Web TeamFirst Published Sep 4, 2021, 11:27 AM IST
Highlights

ശ്രീലാല്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന  'സ്‍പ്രിംഗ്' എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു.  ശ്രീലാല്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലാൽ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. സ്‍പ്രിംഗ് ഒരു  റൊമാന്റിക് ഡ്രാമ ചിത്രമായിട്ടാണ് എത്തുക.

കഴിഞ്ഞ ഏഴ് വർഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാൻഡുകളുടെയും കൂടെ പ്രവർത്തിച്ച ആളാണ് ശ്രീലാൽ നാരായണൻ. ചെറിയ വൈകല്യങ്ങൾ പോലും വലിയ കുറവായി കാണുന്ന പലർക്കും ഒരു മാതൃകയായി തന്റെ വൈകല്യങ്ങളോട് പടപൊരുതിയ ശ്രീലാൽ ആദ്യമായി സ്വതന്ത്ര സംവിധായകനാവുകയാണ് സ്‍പ്രിംഗിലൂടെ. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം അരുന്ദതി നായർ, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. 

ബാദുഷ പ്രൊഡക്ഷൻസിന്റെ  ബാനറിൽ  പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷയാണ് ചിത്രം നിർമ്മിക്കുന്നത്. 

സുനിൽഗി പ്രകാശനാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ, മ്യൂസിക്- അലോഷ്യ പീറ്റർ, എഡിറ്റർ- ജോവിക് ജോൺ, ആർട്ട്- ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഓ- പി ശിവപ്രസാദ്, ഡിസൈൻ- ലൈം ടീ എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രവർത്തകർ.

click me!