പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്പ്രിംഗ്'; സെക്കൻ്റ് ലുക്ക് എത്തി

Published : Jul 14, 2024, 10:14 PM ISTUpdated : Jul 14, 2024, 10:18 PM IST
പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്പ്രിംഗ്'; സെക്കൻ്റ് ലുക്ക് എത്തി

Synopsis

നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും

ബാദുഷ പ്രൊഡക്ഷൻസ്, ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ എം ബാദുഷ, ശ്രീലാൽ എം എൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സ്പ്രിംഗ്. ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഉള്ളതാണ് പോസ്റ്റർ. സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രണയവും പ്രതികാരവും നിറഞ്ഞ സ്പ്രിംഗ് ഒരു  റൊമാൻ്റിക് ത്രില്ലറാണ്.

ചിത്രത്തിൽ പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനോജ് അയ്യപ്പനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. മ്യൂസിക് അലോഷ്യ പീറ്റർ, എഡിറ്റർ ജോവിൻ ജോൺ, ആർട്ട് ജയൻ ക്രയോൺസ്, പ്രൊഡക്ഷൻ ഡിസൈനർ ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസ്സൈൻ, മേക്കപ്പ് അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ് ദീപ്തി അനുരാഗ്, കൊറിയോഗ്രഫി ശ്രീജിത്ത്, കളറിസ്റ്റ് രമേശ് സി പി, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, ആക്ഷൻ അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് വിജീഷ് പിള്ള, വിനയ് ചെന്നിത്തല, അസോസിയേറ്റ് അരുൺ, ജിദു, മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ്  സേതു അത്തിപ്പിള്ളിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായ ചിത്രം ഓഗസ്റ്റ് മാസം തിയറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു.

 

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ