'പഴയ ഇന്ത്യനാണോ കണ്ടത്': ഇന്ത്യന്‍ 2വിനെ വാനോളം പുകഴ്ത്തി ലോകേഷ്, ഏയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

Published : Jul 14, 2024, 08:12 PM IST
'പഴയ ഇന്ത്യനാണോ കണ്ടത്': ഇന്ത്യന്‍ 2വിനെ വാനോളം പുകഴ്ത്തി ലോകേഷ്, ഏയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

Synopsis

ചിത്രം കണ്ട് ലോകേഷ് ചിത്രത്തെ വാനോളം പുകഴ്ത്തിയാണ് തന്‍റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റിട്ടത്. 

ചെന്നൈ: കമല്‍ഹാസന്‍റെ ഒരു കടുത്ത ആരാധകനാണ് താന്‍ എന്ന് എന്നും വ്യക്തമാക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. അതിനാല്‍ തന്നെ ഒരു ഫാന്‍ ബോയി എന്ന നിലയില്‍ ലോകേഷ് ഒരുക്കിയ വിക്രം എന്ന ചിത്രം കമല്‍ഹാസന്‍റെ കരിയറിലെ തന്നെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. വിക്രത്തിന് ശേഷം കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍ 2 കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. 

ഇതിന് പിന്നാലെ ചിത്രം കണ്ട് ലോകേഷ് ചിത്രത്തെ വാനോളം പുകഴ്ത്തിയാണ് തന്‍റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റിട്ടത്. ഷങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2 വ്യാപകമായി നെഗറ്റീവ് കമന്‍റും മറ്റും നേടുമ്പോഴാണ് കൈതി, ലിയോ, വിക്രം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍റെ നല്ല വാക്കുകള്‍. ഒപ്പം ഇന്ത്യന്‍ 3ക്ക് വേണ്ടി കാത്തിരിക്കുന്നുവെന്നും ലോകേഷ് കുറിച്ചു.

"ഇന്ത്യൻ 2 നമ്മുടെ ഉലഗനായകൻ കമല്‍ സാറിന്‍റെ ക്രാഫിറ്റിന്‍റെയും പ്രതിബദ്ധതയുടെയും തെളിവാണ്." ചിത്രത്തിലെ അനിരുദ്ധിന്‍റെ പശ്ചാത്തല സ്‌കോർ ഗംഭീരമായിരുന്നു. മഹത്തായ ഐഡിയകള്‍ക്ക് ജീവൻ നൽകിയതിന് ഷങ്കര്‍  സാറിന് അഭിനന്ദനങ്ങൾ. ഇന്ത്യന്‍ 3ക്കായി ഇനി കൂടുതല്‍ കാത്തിരിക്കാന്‍ വയ്യ" എന്നാണ് ലോകേഷ് എഴുതിയത്. 

എന്തായാലും സംവിധായകന്‍റെ ഇന്ത്യന്‍ 2 റിവ്യൂവിന് വ്യാപകമായ ട്രോളാണ് ലഭിക്കുന്നത്. ലോകേഷ് എക്സ് പോസ്റ്റ് ഷെയർ ചെയ്ത നിമിഷം മുതല്‍ നിരവധി ആളുകളാണ് ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനിൽ രസകരമായ കമന്‍റുകള്‍ എഴുതുന്നത് “നിങ്ങൾക്ക് എങ്ങനെ ഒരു റിവ്യൂ എഴുതാന്‍ കഴിയും ലോക്കി അണ്ണാ? " എന്നാണ് ഒരാള്‍ കുറിച്ചത്. മറ്റൊരാൾ പരിഹസിച്ചത് ഇങ്ങനെയാണ് "ഇന്ത്യൻ 2 ടൈറ്റിൽ കാർഡും ക്രെഡിറ്റുകളും ഉപയോഗിച്ച് ആരോ ലോകേഷിനെ വീണ്ടും ഇന്ത്യൻ 1996 കാണിച്ചതായി തോന്നുന്നു".

നിങ്ങള്‍ ഒരു കമല്‍ഹാസന്‍ ഫാന്‍ ആയിരിക്കാം. എന്നാല്‍ മോശം സംഭവത്തെ മോശം എന്ന് പറയണം എന്നാണ് ഒരാള്‍ പറയുന്നത്. എന്തിനാണ് കളവ് പറയുന്നത് നിങ്ങള്‍ തീയറ്ററില്‍ ഉറങ്ങുമ്പോള്‍ കണ്ടതല്ലെ റിവ്യൂ ഇട്ടത് എന്ന് മറ്റൊരാള്‍.

നേരത്തെ താന്‍ സംഗീതം ചെയ്യുന്ന ചിത്രം ഇറങ്ങും മുന്‍പ് റിവ്യൂ ഇടാറുള്ള അനിരുദ്ധ് ഇന്ത്യന്‍ 2വിന് റിവ്യൂ ഇടാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. ഇത് വലിയ സൂചനയാണെന്ന് പലരും പറഞ്ഞിരുന്നു. അനിരുദ്ധിന്‍റെ സത്യസന്ധതയെങ്കിലും കാണിക്കണം എന്നാണ് ചിലര്‍ ലോകേഷിനെ ഓര്‍മ്മിക്കുന്നത്. അതേ സമയം കടുത്ത വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ ഇന്ത്യന്‍ 2 നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ 2 റിലീസായി രണ്ട് ദിനം കഴിഞ്ഞപ്പോള്‍ ചിത്രത്തില്‍ നിന്നും 20 മിനുട്ട് നീക്കം ചെയ്തതായി വിവരമുണ്ട്. 

അനിമല്‍ സംവിധായകനെ ഒന്ന് 'താങ്ങി' കല്‍ക്കി സംവിധായകന്‍; വിവാദമായപ്പോള്‍ പോസ്റ്റിന് പിന്നെ സംഭവിച്ചത് !

'റോസാപ്പൂ ചിന്ന റോസാപ്പൂ' ഹിറ്റ് ഗാനത്തിന്‍റെ രചയിതാവായ സംവിധായകന്‍ രവിശങ്കര്‍ ആത്മഹത്യ ചെയ്തു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'