ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

Published : Jun 13, 2022, 10:41 AM ISTUpdated : Jun 13, 2022, 02:20 PM IST
ബോളിവുഡ് താരം ശ്രദ്ധ കപൂറിന്റെ സഹോദരൻ മയക്കുമരുന്നുമായി പിടിയിൽ

Synopsis

ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലിൽ നടന്ന റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂർ പിടിയിലായത്. 

മുംബൈ: ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ (Siddhanth Kapoor) മയക്ക് മരുന്നുമായി പിടിയിൽ. ഇന്നലെ രാത്രി ബെംഗളുരു എം ജി റോഡിലെ ഹോട്ടലിൽ നടന്ന പാർട്ടിക്കിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് സിദ്ധാന്ത് കപൂർ അടക്കം ആറ് പേര്‍ പിടിയിലായത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് ഞയറാഴ്ച അര്‍ധരാത്രി ബെംഗ്ലൂരു പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 35 പേരെ പൊലീസ് കസ്റ്റിഡിയിലെടുത്ത് രക്ത പരിശോധന നടത്തി. സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ച് പേരുടെ പരിശോധന ഫലം പോസിറ്റീവായിരുന്നു. ബെംഗ്ലൂരുവിലെ ഐടി ജീവനക്കാരാണ് മറ്റ് നാല് പേര്‍. സിദ്ധാന്തിന്‍റെ കൈവശത്ത് നിന്ന് മയക്കുമരുന്ന് കണ്ടെത്താനായിട്ടില്ല. പാര്‍ട്ടിക്കിടയില്‍ വച്ചാണോ  ഹോട്ടലിലെ മറ്റൊരു മുറിയില്‍ വച്ചാണോ ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. വാരാന്ത്യങ്ങളിലെ പാര്‍ട്ടികളില്‍ ബെംഗ്ലൂരുവിലെ പബ്ബുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മയക്കുമരുന്ന് സ്ഥിരമാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്.

ബെംഗ്ലൂരുവിലെ അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് റെയ്ഡ് നടന്നത്. വലിയ വിഷ്മമുണ്ടെന്നും മകന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സിദ്ധാന്ത് കപൂര്‍ പറഞ്ഞു. സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നേരത്തെ ശ്രദ്ധാ കപൂറിനെ എന്‍സിബി ചോദ്യം ചെയ്തിരുന്നു. നടനും സഹസംവിധായകനുമായി ബോളിവുഡില്‍ തിളങ്ങുന്നതിനിടെയാണ് മയക്കുമരുന്ന് കേസില്‍ സിദ്ധാന്ത് പിടിയിലായിരിക്കുന്നത്.

കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല; ആര്യന്‍ ഖാനെതിരായ കേസില്‍ കുറ്റസമ്മതം നടത്തി എന്‍സിബി

Aryan Khan Case : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ്; ആര്യൻ ഖാന് ക്ലീൻ ചിറ്റ്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു