Udal Movie : ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; ഇന്ദ്രൻസിന്റെ 'ഉടൽ' റീമേക്ക് പ്രഖ്യാപിച്ചു

By Web TeamFirst Published May 14, 2022, 11:54 AM IST
Highlights

റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു.

ലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലേക്ക്. മെയ്‌ 20ന് റിലീസ് ആകുന്ന 'ഉടൽ'(Udal) എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക. ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലൻ ആണ് ഇക്കാര്യം അറിയിച്ചത്. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. 

"ഉടൽ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിർമ്മാതാക്കൾ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാൽ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളിൽ നിർമ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്"; ഗോകുലം ഗോപാലൻ പറഞ്ഞു. ചിത്രത്തിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. അവരുമായുള്ള ചർച്ചകൾ പൂർത്തിയായി കഴിഞ്ഞു. ഉടൽ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലൻ അറിയിച്ചു.

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ രതീഷ് രഘുനന്ദൻ ആണ്. വിസി പ്രവീണും ബൈജു ഗോപാലനും സഹ നിർമ്മാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ആണ്.

റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ് ടീസർ.  ഇന്ദ്രൻസിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസ് ആകുന്നത്. 

Read Also: Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

 'പ്രമേയം വെറും പഴംതുണി ആണെന്ന് പറയുക വയ്യ'; 'ഭീഷ്മപർവ്വ'ത്തെ കുറിച്ച് ഭദ്രൻ

മ്മൂട്ടിയെ(Mammootty) നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. ബോക്സ് ഓഫീസിലും ചിത്രം മികച്ച വിജയം കൈവരിച്ചു. ഇപ്പോഴിതാ സംവിധായകൻ ഭദ്രൻ സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. 

കഴിഞ്ഞ ദിവസമാണ് ഭീഷ്മപർവ്വം കണ്ടതെന്നും ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണെന്നും ഭദ്രൻ കുറിച്ചു. പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ടെന്നും സംവിധായകൻ പറയുന്നു. 

ഭദ്രന്റെ വാക്കുകൾ

ഭീഷമ പർവ്വം.
ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം. ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക  ആവർത്തിച്ച് കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ!!എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം  എന്നത് ഒരു ഫിലിം മേക്കറുടെ challenge ആണ്. ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ 'ഗോഡ് ഫാദറി'ന് മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി. എന്ത് കൊണ്ട്  'ഗോഡ് ഫാദർ ' distinctive ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു. അവിടെ നിന്ന് ഭീഷമ പർവ്വത്തിലേക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിന്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിന്റെ അവതരണം ശ്ളാഹനീയമാണ്. ഒറ്റവാക്കിൽ 'മൈക്കിൾ' എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം.മൈക്കിളിന്റെ വെരി പ്രസന്റ്സ്. മൊഴികളിലെ  അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിക്ക് തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്.

click me!