പതിനഞ്ചുവയസുകാരന്റെ ഫീച്ചര്‍ സിനിമ യുട്യൂബിലും റിലീസ് ചെയ്യുന്നു

By Web TeamFirst Published Jun 10, 2021, 2:52 PM IST
Highlights

ശ്രീഹരി രാജേഷ് ആണ്  സംവിധാനം ചെയ്‍തിരിക്കുന്നത്.

പതിനഞ്ചുവയസുകാരനായ ശ്രീഹരി രാജേഷ് സംവിധാനം ചെയ്‍ത ഫിച്ചര്‍ സിനിമയാണ് സ്ഥായി. നാല്‍പത്തിയാറ് മിനിറ്റുള്ള ഈ ചിത്രം കടന്നു പോകുന്നത് അക്ഷയ് എന്ന ഒരു 23-വയസ്സുകാരന്റെ ജീവിതത്തിലൂടെയാണ്.  ജാതിയത പ്രമേയമാക്കി ചിത്രീകരിച്ച ഫീച്ചർ സിനിമ ആണ് സ്ഥായി. സിനിമ ഇതാ  യൂട്യൂബില്‍ റിലീസ് ചെയ്യുകയാണ്.

ചിത്രം ജൂണ്‍ നാലിന് ഒടിടി റിലീസായിരുന്നു. കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കുന്നതിന് ജൂണ്‍ 11ന് ആണ് ചിത്രം യുട്യൂബില്‍ റിലീസ് ചെയ്യുക. 2019ൽ പുക-ദി കില്ലിംഗ് സ്‌മോക്ക് എന്ന കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള ഹ്രസ്വചിത്രം നിർമ്മിച്ചാണ് ശ്രീഹരി രാജേഷ് ശ്രദ്ധ നേടിയത്. അതിന് ശേഷവും സാമൂഹിക പ്രശ്‍നങ്ങൾ പറയുന്ന പല ഷോർട് ഫിലിമുകളും ഡോക്യുമെന്ററികളും ശ്രീഹരി ചെയ്‍തിട്ടുണ്ട്. 

 ശ്രീഹരിയുടെ കയ്യിൽ ഉള്ള DSLR ക്യാമറ ഉപയോഗിച്ച് തന്നെ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ 'ഞാൻ ഏകനായ് ' എന്ന ഗാനം എഴുതി സംവിധാനം ചെയ്‍തതും ശ്രീഹരി തന്നെ. സിനിമയുടെ ചിത്രീകണം നടന്നത് കൊച്ചിയിലെ തന്നെ പല പ്രദേശങ്ങളിൽ ആണ്. ജാതി വിവേചനം അല്ലാതെ പണം, നിറം എന്നിവ കൊണ്ടുള്ള വിവേചനവും സിനിമയിൽ കാണിക്കുന്നു. സിനിമയിലൂടെ സമൂഹത്തിൽ ഉള്ള ജാതി വിവേചനത്തിന് എതിരെയുള്ള പ്രതികരണം ആണ് ഈ ചിത്രം. 

എരൂർ ഭവൻസ് വിദ്യ മന്ദിറിലെ വിദ്യാർത്ഥി ആണ് ശ്രീഹരി.

click me!