'എന്നെ അങ്ങനെ വിളിയ്ക്കരുത്'; പൊട്ടിക്കരഞ്ഞ് ശ്രീലക്ഷ്മി, ഈ കണ്ണീർ സത്യമാണെങ്കിൽ ഖേദം അറിയിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

Published : Feb 07, 2026, 05:21 PM IST
Rahul easwar

Synopsis

ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നിയെന്ന് രാഹുൽ ഈശ്വർ. ശ്രീലക്ഷ്മിയുടെ ഫെമിനിസ്റ്റ് നിലപാടുകളോട് എതിർപ്പുണ്ടെങ്കിലും, ഒരു സ്ത്രീയെയും അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടപ്പോൾ വിഷമം തോന്നിയെന്ന് രാഹുൽ ഈശ്വർ. ശ്രീലക്ഷ്മിയുടേത് വളരെ ജെനുവിനായ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടിയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ചില വാക്കുകൾ ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടു കൂടി തന്നെ പറയട്ടെ, ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീർ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, പക്ഷേ അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലക്ഷ്മി വളരെ ബുദ്ധിമുട്ടി ജീവിതത്തിൽ ഉയർന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങൾ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മിൽ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മൾ എല്ലാം അടിസ്ഥാനപരമായി മനുഷ്യർ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവ്മെന്റിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെയെന്നും രാഹുൽ കുറിച്ചു.

രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ശ്രീലക്ഷ്മി അറക്കൽ കരയുന്നതു കണ്ടു വിഷമം തോന്നി. വളരെ genuine ആയ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ശ്രീ ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിർപ്പാണ്. അതൊക്കെ പൂർണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടി. "ചില വാക്കുകൾ" ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മൾ പുരുഷന്മാർ ചെയ്യരുത്. #SreelakshmiArackal

ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിർപ്പോടു കൂടി തന്നെ പറയട്ടെ -- ഈ കണ്ണീർ സത്യമാണെങ്കിൽ, ഒരു പുരുഷൻ എന്ന നിലയിൽ, എല്ലാ പുരുഷ സഹോദരന്മാർക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീർ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, Disrespect & അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓർക്കുക.

ശ്രീലക്ഷ്മി അടക്കം വളരെ ബുദ്ധിമുട്ടി ജീവിതത്തിൽ ഉയർന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങൾ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മിൽ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മൾ എല്ലാം അടിസ്ഥാനപരമായി മനുഷ്യർ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവേമെന്റ് നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. Jai Gandhiji, #JaiHind See less

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ബട്ട് ക്യാഷ്?' എന്ന കമന്റുകൾ 100% പിആർ വർക്ക്...; പ്രതികരിച്ച് എൻ.എം ബാദുഷ
ഉണ്ണി മുകുന്ദൻ - അപർണ ബാലമുരളി ചിത്രം 'മിണ്ടിയും പറഞ്ഞും' ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചു