പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്‍പ്രിംഗ്', ചിത്രീകരണം പുരോഗമിക്കുന്നു

Published : Sep 21, 2021, 06:26 PM IST
പ്രണയവും പ്രതികാരവും നിറഞ്ഞ 'സ്‍പ്രിംഗ്', ചിത്രീകരണം പുരോഗമിക്കുന്നു

Synopsis

ശ്രീലാൽ നാരായണന്റെ സംവിധാനത്തിലുള്ള ചിത്രമാണ് 'സ്‍പ്രിംഗ്.

നവാഗതനായ ശ്രീലാൽ നാരായണൻ സംവിധാനം ചെയ്യുന്ന സ്‍പ്രിംഗ് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൂന്നാറിൽ പുരോഗമിക്കുന്നു. ചിത്രത്തിൽ ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.  ശ്രീലാല്‍ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുചതുന്നതും. ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ എന്നിവരോടൊപ്പം യാമി സോന, പൂജിത മേനോൻ, ബിറ്റോ ഡേവിസ്, ബാലാജി, ചെമ്പിൽ അശോകൻ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

പ്രണയവും പ്രതികാരവും നിറഞ്ഞ സ്‍പിംഗ് ഒരു  റൊമാന്റിക് ത്രില്ലർ ചിത്രമാണ്. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ റെ ഛായാഗ്രഹണം. മ്യൂസിക്- അലോഷ്യ പീറ്റർ. ആർട്ട്- ജയൻ ക്രയോൺസ്. 

ബാദുഷ പ്രൊഡക്ഷൻസിന്റെ  ബാനറിൽ എൻ.എം ബാദുഷ നിർമ്മിച്ച് ചിത്രീകരണം ആരംഭിച്ച  ആദ്യ ചിത്രമാണിത്. 

പ്രൊഡക്ഷൻ ഡിസൈനർ- ലൈം ടീ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസ്സൈൻ, മേക്കപ്പ്- അനീഷ് വൈപ്പിൻ, കോസ്റ്റ്യൂംസ്- ദീപ്‍തി അനുരാഗ്, കൊറിയോഗ്രഫി- ശ്രീജിത്ത്, കളറിസ്റ്റ്- രമേശ് സി പി, സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ചീഫ് അസോസിയേറ്റ്- വിജീഷ് പിള്ള, അസോസിയേറ്റ്- അരുൺ ജിദു, പി.ആർ.ഒ- പി ശിവപ്രസാദ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംഗീതം ജി.വി പ്രകാശ്, സൂരി നായകനാവുന്ന മണ്ടാടിയിലെ ഗാനങ്ങൾ പുറത്ത്; ചിത്രം സെപ്റ്റംബർ 10 ന് തിയേറ്ററുകളിൽ
നാനി നായകനായി എത്തുന്ന 'പാരഡൈസ്' റിലീസിനിനൊരുങ്ങുന്നു; രണ്ടാം ഗാനം നാളെ പുറത്തിറങ്ങും