
ശ്രീനാഥ് ഭാസിയുടെ മികച്ച പ്രകടനവും കൗതുകമുണർത്തുന്ന പ്രമേയവുമായി റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രം ‘ഒറിജിനൽ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. ശ്രീനാഥ് ഭാസിയും രാജേഷ് മാധവനും ഇരട്ടവേഷങ്ങളിൽ എത്തുന്ന ചിത്രം പ്രമേയത്തിലെ പുതുമകൊണ്ടും രസകരമായ സംഭവവികാസങ്ങൾകൊണ്ടും പ്രേക്ഷകശ്രദ്ധ നേടുകയാണ്. മികച്ച പ്രകടനത്തിലൂടെ ശ്രീനാഥ് ഭാസി വീണ്ടും പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാവുകയാണ്.
സിനിമ എന്ന സ്വപ്നവുമായി നടക്കുന്ന റിജിൻ എന്ന യുവാവിന്റെ കൈകളിലേക്ക് സമയത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന വാച്ച് എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. 12 വർഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന വാച്ചിലൂടെ ജീവിതത്തിലെ ചില സംഭവങ്ങൾ മാറ്റാൻ റിജിന് അവസരം ലഭിക്കുന്നു. എന്നാൽ, സമയത്തിൽ വരുത്തുന്ന ഓരോ മാറ്റവും അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്നു. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ പ്രകടനത്തോടൊപ്പം ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവരുടെ കഥാപാത്രങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. സമയവുമായി കളിക്കുന്നതിന്റെ കൗതുകവും അതിലൂടെ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളും പ്രേക്ഷകരിലേക്ക് രസകരമായി എത്തിക്കുന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം. മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിംഗ് ചുമതലയും നിർവഹിക്കുന്നു.
സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി. ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് ആപ്പുകൾ വഴി ബുക്ക് ചെയ്യാം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ