ലാസ്റ്റ് ഫ്രെയിം വരെ സസ്പെൻസ്, ഞെട്ടിച്ച് ക്ലൈമാക്സ്: ‘ആസാദി’ ഫസ്റ്റ് റിവ്യു

Published : May 21, 2025, 06:35 PM IST
ലാസ്റ്റ് ഫ്രെയിം വരെ സസ്പെൻസ്, ഞെട്ടിച്ച് ക്ലൈമാക്സ്: ‘ആസാദി’ ഫസ്റ്റ് റിവ്യു

Synopsis

ഇതേ സസ്പെ൯സ് നിലനിർത്തി സിനിമ തീയറ്ററിലും എത്തണമെന്നും പ്രേക്ഷകർ ഈ സിനിമ കാണാതെ പോകരുതെന്നും ശ്രീനാഥ് ഭാസി. 

൯ഡസ്ട്രിക്ക് അകത്തും പുറത്തും ഇതിനകം വ൯ ഹൈപ്പുയർത്തിയ ശ്രീനാഥ് ഭാസി ചിത്രം ആസാദിക്ക് അതിഗംഭീര പ്രിവ്യൂ റിപ്പോർട്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രീമിയർ ഷോയ്ക്ക് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരെത്തിയിരുന്നു. അപ്രതീക്ഷിത അനുഭവമായിരുന്നു സിനിമയെന്നും അവസാന ഫ്രെയിം വരെ നീളുന്ന സസ്പെ൯സാണ് സിനിമയുടെ കരുത്തെന്നും കണ്ടവർ പറഞ്ഞു. 

'സസ്പെ൯സാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്. സിനിമയുടെ തുടക്കം മുതൽ ആകാംക്ഷ നിലനിർത്തുന്ന കഥാഗതിയാണ് ആസാദിയുടേത്. ഓരോ കഥാപാത്രങ്ങളുടെയും അവസ്ഥകൾ തന്നെ ഓരോ സിനിമയ്ക്കുള്ള കഥയുണ്ട്. എല്ലാവരും അത്ര നന്നായി കഥാപാത്രമായി മാറിയിട്ടുണ്ട്. ശ്രീനാഥ് ഭാസി എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. എല്ലാം കഴിഞ്ഞ് ഒടുവിൽ ഞെട്ടിക്കുന്ന ക്ലൈമാക്സും', എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ. സിനിമ മികച്ച അനുഭവം ആയിരുന്നെന്നും തുടക്കക്കാരായ അണിയറപ്രവർത്തകരുടെ അധ്വാനം സ്‌ക്രീനിൽ പ്രകടമാണെന്നും സംവിധായകൻ സിബി മലയിൽ അഭിപ്രായപ്പെട്ടു.

ഇതേ സസ്പെ൯സ് നിലനിർത്തി സിനിമ തീയറ്ററിലും എത്തണമെന്നും പ്രേക്ഷകർ ഈ സിനിമ കാണാതെ പോകരുതെന്നും പ്രിവ്യൂ ഷോയ്ക്കെത്തിയ ശ്രീനാഥ് ഭാസിയും പറഞ്ഞു. ഭാസിയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ലെന്നാണ് എല്ലാവരും പറയുന്നതെന്നും അത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഭാസി ഷോ കാണാനെത്തിയത്. പച്ചയായ മനുഷ്യരുടെ കഥ പറയാനാണ് ശ്രമിച്ചതെന്നും ഇപ്പോഴത്തെ മികച്ച അഭിപ്രായം തീയറ്ററിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ക്ഷണിക്കപ്പെട്ട സദസ്സിനൊപ്പം സിനിമ കണ്ടശേഷം ചിത്രത്തിന്റെ നവാഗത സംവിധായക൯ ജോ ജോർജ് പറഞ്ഞു. 

പ്രിവ്യൂ ഷോയ്ക്ക് കിട്ടിയ കയ്യടി തീയേറ്ററില് കൂടി കിട്ടണമെന്ന് നിർമാതാവ് ഫൈസല് രാജയും തിരക്കഥാകൃത്ത് സാഗറും പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖർക്കൊപ്പം ചിത്രത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും പ്രിവ്യൂ കാണാനെത്തി. മലയാളത്തിൽ റിലീസിന് മുന്നേ വലിയ ആവേശം സൃഷ്ടിച്ച ആസാദി മലയാളത്തിന്റെ പാ൯ ഇന്ത്യ൯ താരം ദുല്ഖർ സല്മാനാണ് തമിഴില് അവതരിപ്പിച്ചത്. ചിത്രത്തിന്റെ തമിഴ് ട്രെയിലർ ഇ൯സ്റ്റ സ്റ്റോറിയില് പങ്കുവച്ച് അദ്ദേഹം അണിയറ പ്രവർത്തകർക്ക് ആശംസകൾ നേർന്നു. 

മഞ്ഞുമ്മൽ ബോയ്സിലെ നായകനായ ശ്രീനാഥ് ഭാസിയുടെ പുതിയ ത്രില്ലർ ചിത്രം എന്ന തരത്തിലാണ് തമിഴിൽ സിനിമയ്ക്ക് ലഭിക്കുന്ന വരവേല്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകുന്ന തടവുകാരിയായ യുവതിയെ അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. 

സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക. നവാഗതനായ ജോ ജോർജാണ് സംവിധായക൯. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

മറ്റ് അണിയറക്കാർ ഇവരാണ്: റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'സിനിമ മോശമെങ്കിൽ എന്‍റെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാം, ഈ സിനിമയിലെ പ്രഭാസിനെ വർഷങ്ങളോളം പ്രേക്ഷകർ ഓർ‍ക്കും'; വികാരാധീനനായി സംവിധായകൻ മാരുതി
'ആ ഒറ്റ തീരുമാനം, അല്ലായിരുന്നെങ്കില്‍ ഞാന്‍ സിനിമ വിട്ടേനെ'; നിവിന്‍ പോളി പറയുന്നു