
മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമായ 'കറക്കം' ടീസർ റിലീസ് ചെയ്തു. മലയാളത്തിന്‍റെ താരരാജാവ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ വഴിയാണ് ടീസര്‍ ലോഞ്ച് ചെയ്തത്. എൺപതുകളിലെ റെട്രോ ആത്മാക്കൾ കഥാപാത്രങ്ങളെ പിന്തുടരുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
പാട്ടും ഡിസ്കോയും കൊണ്ട് മൈക്കൽ ജാക്സൺ ലഹരിപിടിപ്പിച്ച എൺപതുകളിൽ നിന്ന്, പുതിയ കാലത്തിന്റെ കുരുക്കുകളിലേയ്ക്ക് റെട്രോ ആത്മാക്കൾ എത്തുന്നു. ഒരു കൂട്ടം ന്യൂജനറേഷൻ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ സിനിമയുടെ പശ്ചാത്തലം. പണ്ടെങ്ങോ മരിച്ചവർക്ക് ഇന്നത്തെ ലോകം വഴികാട്ടുമോ? അതോ തിരിച്ചോ? ആകാംക്ഷയുണർത്തി ടീസർ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്.
ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം മലയാള സിനിമ ലോകത്തെ ഒരു പുതുപുത്തൻ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.
ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ക്രൗൺസ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു.
നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന ആത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന രസകരമായ സംഭവങ്ങൾ വർണ്ണാഭമായ ഫ്രെയിമുകളിലൂടെയും ത്രസിപ്പിക്കുന്ന സംഗീതത്തിലൂടെയും ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. തീവ്രമായ ഇന്ദ്രിയാനുഭവങ്ങളും ചടുലഗാനങ്ങളും 'കറക്കം' എന്ന സിനിമയെ വ്യത്യസ്തമാക്കുന്നു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. റിലീസ് തിയതി പിന്നാലെ പുറത്തുവരും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ