സുഷിൻ ശ്യാമിന്റെ ശബ്ദത്തിൽ ‘ഒറിജിനലി’ലെ പുതിയ ഗാനം; റിലീസ് ഒക്ടോബർ 23ന്

Published : Oct 21, 2026, 08:08 PM IST
Original

Synopsis

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രമായ 'ഒറിജിനലി'ലെ സുഷിൻ ശ്യാം ആലപിച്ച 'കാർക്കാലമേഘം' എന്ന പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഇലക്ട്രോണിക് കിളിയാണ് സംഗീതം.

റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം ‘ഒറിജിനലി’ലെ പുതിയ ഗാനം ‘കാർക്കാലമേഘ’ത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാം പാടിയ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റമീസും വിജയ് ആനന്ദും ചേർന്നാണ്. ഇലക്ട്രോണിക് കിളിയാണ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. മുഫ്ലിഹ അബ്ദുള്ളയാണ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്കായുള്ള ഇലസ്‌ട്രേഷൻ ഒരുക്കിയിരിക്കുന്നത്. സാസു അനസാണ് മോഷൻ ഗ്രാഫിക്സ് നിർവഹിച്ചിരിക്കുന്നത്.

ഫോക് ഗാനമായ ‘മാളേ മല്ലികൊത്തെ’, ആഘോഷത്തിന്റെ താളങ്ങളുമായി എത്തിയ ‘ബിഗ് ബാങ്’ എന്നീ ഗാനങ്ങൾക്കു പിന്നാലെ ഹൃദ്യമായൊരു മെലഡിയുമായാണ് ‘ഒറിജിനൽ’ എത്തുന്നത്. ഉള്ളുതൊടുന്നൊരു അനുഭവമാണ് ഈ ഗാനം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വെള്ളിയാഴ്ച ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെ, കാത്തിരിപ്പിന്റെ ആവേശം ഇരട്ടിയാക്കി പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കൂടി പുറത്തുവന്നിരിക്കുകയാണ്.

യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലെത്തുന്നു. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ത്രില്ലർ ആവേശവുമായി ‘ഉടുമ്പൻചോല വിഷൻ’; ഒക്ടോബർ 23ന് തിയേറ്ററുകളിലേക്ക്
'​ഗുരു'വായി ഷൈൻ ടോം ചാക്കോ; 'ബാച്ച്‌ലർ പാർട്ടി Deux'ലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്