ശ്രീനാഥ് ഭാസിയുടെ 'കൊറോണ ജവാന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Published : Jan 31, 2023, 07:30 PM IST
ശ്രീനാഥ് ഭാസിയുടെ 'കൊറോണ ജവാന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Synopsis

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.

ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രമാണ് 'കൊറോണ ജവാൻ'. നവാഗതനായ സി സി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന സുജയ് മോഹന്‍രാജ് ആണ് നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ കൊറോണ ജവാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

ലുക്മാന്‍, ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിജോ ജോസഫാണ് സംഗീത സംവിധാനം. ജെനീഷ് ജയാനന്ദൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. അജീഷ് ആനന്ദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

ജെയിംസും ജെറോമും ചേര്‍ന്നാണ് നിര്‍മാണം. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ ആണ്.

പശ്ചാത്തല സംഗീതം ബിബിന്‍ അശോകാണ്. ചമയം  പ്രദീപ് ഗോപാലകൃഷ്‍ണന്‍ ആണ്. കണ്ണന്‍ അതിരപ്പിള്ളി ചിത്രത്തിന്റെ കലാസംവിധാനം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍  ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്  ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍  ലിതിന്‍ കെ. ടി, വാസുദേവന്‍ വി യു,  അസിസ്റ്റന്റ് ഡയറക്ടര്‍ ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍  അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍,  ഡിസൈന്‍സ്  മാമിജോ പബ്ലിസിറ്റി യെല്ലോ ടൂത്ത്, പിആര്‍ഒ  ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് വിഷ്‍ണു എസ് രാജന്‍ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: 'എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല, പേടിയുമുണ്ടായിരുന്നു', 'സീറോ'യുടെ പരാജയം ബാധിച്ചിരുന്നുവെന്ന് ഷാരൂഖ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇത് ആരാധനയല്ല, ഭ്രാന്ത്'; സാമന്തയെ പൊതിഞ്ഞ് ജനം, വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രൂക്ഷ വിമർശനം
വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ