Sreethu Krishnan : റൊമാന്റിക്കായി വീണ്ടും 'അലീന'യും 'അമ്പാടി'യും, കിടിലൻ വീഡിയോ പങ്കുവച്ച് ശ്രീതു

Published : Jul 07, 2022, 09:56 AM IST
Sreethu Krishnan : റൊമാന്റിക്കായി വീണ്ടും 'അലീന'യും 'അമ്പാടി'യും, കിടിലൻ വീഡിയോ പങ്കുവച്ച് ശ്രീതു

Synopsis

നിഖില്‍ നായര്‍ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് നടി ശ്രീതു കൃഷ്‍ണൻ (Sreethu Krishnan). 


ഏഷ്യാനെറ്റ് പരമ്പരകളിൽ വലിയ പ്രേക്ഷക പ്രിയം നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ' (Ammayariyathe). പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്‍ണനാണ് (sreethu Krishnan ). ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'.  പാതി മലയാളിയായ ശ്രീതുവിന് വലിയ ആരാധകരാണുള്ളത്.

സോഷ്യൽ മീഡിയയിൽ വിശേഷങ്ങളുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തിന്‍റെ നായകനായി 'അമ്പാടി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നിഖിൽ നായർക്കൊപ്പമുള്ള  വീഡിയോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. 'അമ്പാടി'യും 'അലീന'യും പ്രേക്ഷകരുടെ ഇഷ്‍ട പ്രണയജോഡികളാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്കായി ശ്രീതുവും നിഖിലും നിരന്തരം വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ആണ് ആരാധകർ ഏറ്റെടുക്കുന്നത്. മെഹബൂബ എന്ന ഗാനത്തിനൊപ്പമാണ് ഇരുവരുടെയും റൊമാന്റിക് പെർഫോമൻസ്. സീരിയലിലെ പ്രണയ ജോഡികൾ റൊമന്റിക്കായി പാട്ടിന് ചുവടുവയ്ക്കുന്നതാണ് പ്രേക്ഷകരുടെ ഇഷ്‍ടം പിടിച്ചുപറ്റിയിരിക്കുന്നത്.

എറണാകുളത്താണ് ശ്രീതു ജനിച്ചതെങ്കിലും വളര്‍ന്നത് ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്‍ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും '10 എണ്‍ട്രതുക്കുള്ള', 'റംഗൂൺ', 'ഇരുട്ട് അറയിൽ മുരട്ട് കുത്ത്' എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്‍തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് 'അമ്മയറിയാതെ' സംവിധാനം ചെയ്യുന്നത്.

Read More : 'ബിഗ് ബോസ്, ബിഗ് ഫ്രണ്ട്‍സ്', ഫോട്ടോ പങ്കുവെച്ച് റോണ്‍സണ്‍

PREV
Read more Articles on
click me!

Recommended Stories

ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ
'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു