ബിഗ് ബോസിലെ സുഹൃത്തുക്കളുടെയൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് റോണ്‍സണ്‍ (Bigg Boss).

ബിഗ് ബോസ് സീസൺ നാല് അവസാനിച്ചിട്ട് ദിവസങ്ങൾ അധികം കഴിഞ്ഞിട്ടില്ല. ബിഗ് ബോസിൽ, നിന്ന് 92-ാമത്തെ എപ്പിസോഡിലാണ് റോൺസൺ ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ക്ഷമയും സമാധാനവും മുറുകെ പിടിച്ച് ഇത്രയും ദിവസം ബിഗ് ബോസിൽ നിന്നയാൾ എന്നാണ് റോൺസണെ മോഹൻലാൽ വിശേഷിപ്പിച്ചത്. അതു തന്നെയായിരുന്നു ബിഗ് ബോസ് വീട്ടിലെയും റോൺസന്റെ റോൾ. പലപ്പോഴും വിവാദങ്ങളിൽ നിന്ന് മാറിനിന്ന റോൺസണെ സഹ മത്സരാർത്ഥികൾ പോലും വിമർശിച്ചെങ്കിലും ആ സൗമ്യ മുഖത്തിന് ആരാധകർ ഏറെയുണ്ടായിരുന്നു (Bigg Boss).

ബിഗ് ബോസ് വീട് തനിക്ക് നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാനുള്ള ഇടമായാണ് കാണുന്നതെന്നും റോൺസൺ ഒരിക്കൽ പറഞ്ഞു. ടാസ്‍കിൽ പറഞ്ഞ വാദങ്ങൾ പലരും ചോദ്യം ചെയ്യുകയും അങ്ങനെയല്ലെന്ന് വാദിക്കുകയും ചെയ്‍തത് പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ തനിക്ക് ബന്ധങ്ങൾ തന്നെയാണ് വലുതെന്നാണ് റോൺസൺ ഒരിക്കൽ കൂടി പറയുന്നത്. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങളിൽ റോൺസൺ വിൻസെന്റ്, റിയാസ്, വിനയ്, നവീൻ എന്നിവർ ഒരുമിച്ചെത്തുകയാണ്.

View post on Instagram

നവീനുമായി റോൺസണു മാത്രമാണ് ബിഗ് ബോസ് വീടിനകത്തുവച്ച് സൗഹൃദം പങ്കിടാൻ അവസരം കിട്ടിയതെങ്കിലും ബിഗ് ബോസ് വീടിനു പുറത്ത് സൗഹൃദം പങ്കുവയക്കുകയാണ് ഇവര്‍. 35-ാം ദിവസം ഷോയിൽ നിന്നും നവീൻ പുറത്തുപോയതിനു ശേഷമായിരുന്നു ബിഗ് ബോസിലേക്ക് വിനയും റിയാസും എത്തിയത്. ബിഗ് ബോസ്- ബിഗ് ബ്രദേഴ‍്‍സ്- ഫ്രണ്ട്‍സ് ഫോറെവർ’ എന്നാണ് ചിത്രത്തോടൊപ്പം റോൺസൺ കുറിച്ചത്. കഴിഞ്ഞ ദിവസം ചങ്ങാതികൾക്കായി റോൺസൺ സമ്മാനിച്ച മനോഹരമായ ബ്രേസ്‌ലെറ്റും ആരാധക ശ്രദ്ധ നേടിയിരുന്നു.

Read More : ഫഹദിന്റെ 'മലയൻകുഞ്ഞ്' ഓണത്തിന് ഡയറക്ട് ഒടിടി റിലീസിന്