'തിരുവനന്തപുരത്ത് വീടുണ്ടല്ലോ, പിന്നെന്തിന് കൊച്ചിയില്‍ ഫ്ലാറ്റ്'? 'കഥ'യിലേക്ക് എത്തുംമുന്‍പ് നേരിട്ട ചോദ്യത്തെക്കുറിച്ച് ശ്രീവിദ്യ മുല്ലച്ചേരി

Published : Apr 08, 2026, 01:34 PM IST
Sreevidya Mullachery about her new flat in kochi

Synopsis

ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരിയും ഭർത്താവ് രാഹുൽ രാമചന്ദ്രനും കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കി

ഏറെ ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രീവിദ്യയെ മലയാളികൾക്ക് കൂടുതൽ പരിചയം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കാറുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭർത്താവ്. അടുത്തിടെയാണ് ഇരുവരും പുതിയ വീട് സ്വന്തമാക്കിയത്. 'കഥ' എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. വീടിനെക്കുറിച്ചുള്ള വിശേഷങ്ങളാണ് 'ശ്രീവിദ്യ' പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്.

''ഒരു വീട് അല്ലെങ്കിൽ ഫ്ളാറ്റ് വാങ്ങിക്കണം എന്നത് ഭയങ്കര ആഗ്രഹമായിരുന്നു. തിരുവനന്തപുരത്ത് സ്വന്തമായിട്ട് വീടുണ്ടല്ലോ, പിന്നെന്തിനാണ് കൊച്ചിയില്‍ ഫ്‌ളാറ്റ് എന്നൊക്കെ ചോദിച്ചവരുണ്ടായിരുന്നു. കൊച്ചിയില്‍ സ്വന്തമായൊരു ഫ്‌ളാറ്റ് ഞങ്ങള്‍ ആഗ്രഹിച്ചതായിരുന്നു. സാമ്പത്തികമായി പ്രതിസന്ധിയിലാവില്ലേ, വേണോ എന്നൊക്കെ നന്ദുച്ചേട്ടനോട് (രാഹുൽ) ഞാന്‍ ചോദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ എന്നോട് അധികംം ആലോചിക്കാതെയാണ് ചേട്ടന്‍ തീരുമാനം എടുത്തത്. നീയെനിക്ക് പല കാര്യങ്ങളും ചെയ്തു തന്നിട്ടില്ലേ, ഇതിന്റെ കാര്യങ്ങളൊക്കെ കൂടുതലും ഞാൻ നോക്കിക്കോളാം എന്നാണ് നന്ദുച്ചേട്ടൻ പറഞ്ഞത്'', ശ്രീവിദ്യ വ്ളോഗിൽ പറഞ്ഞു. വീട്ടിലെ കലാപരമായുള്ള കഴിവുകളെല്ലാം ശ്രീവിദ്യയുടേത് ആണെന്നും കണ്ടാല്‍ കൊള്ളാം എന്നു പറയുമെന്നല്ലാതെ തനിക്ക് ഇതേക്കുറിച്ച് അധികം കാര്യങ്ങളൊന്നും അറിയില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഒരുപാട് ഫോട്ടോസും, വീഡിയോകളുമൊക്കെ കണ്ടാണ് താന്‍ ഓരോന്നും തീരുമാനിച്ചത് എന്ന് ശ്രീവിദ്യയും കൂട്ടിച്ചേർത്തു.

''കര്‍ട്ടന്‍ ക്ലോസ് ചെയ്താല്‍ രാവാണോ, പകലാണോ എന്നറിയരുത് എന്നുണ്ടായിരുന്നു. ലൈറ്റുകളെല്ലാം വേണ്ടവിധത്തല്‍ തന്നെ വെച്ചിട്ടുണ്ട്. ബാല്‍ക്കണിയിലെ കാഴ്ച വളരെ മനോഹരമാണ്. നന്ദു ചേട്ടന്റെ വീഡിയോകളിലെല്ലാം നിങ്ങളിത് കണ്ടിട്ടുണ്ടാവും. ഓരോ രാജ്യത്ത് പോവുമ്പോഴും, അവിടത്തെ എന്തെങ്കിലും ഞങ്ങള്‍ വാങ്ങിക്കാറുണ്ട്. അതൊക്കെ ബാല്‍ക്കണിയിലാണ് അറേഞ്ച് ചെയ്തത്'', എന്നും ശ്രീവിദ്യ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

സൂര്യ ഫസ്റ്റ് ക്ലാപ്പ് അടിച്ചത് ഈ ചിത്രത്തിന്, മലയാളത്തിന് പുതിയ സംവിധായിക; ഭാര്യയ്ക്ക് ആശംസകളുമായി 'ആവേശം' സംവിധായകന്‍
'പുഷ്‍പ'യല്ല, അതുക്കും മേലെ; പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍