അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുന്നു, വരുണ്‍ ധവാൻ തടി കുറയ്ക്കുമെന്ന് സംവിധായകൻ ശ്രീറാം രാഘവൻ

By Web TeamFirst Published Oct 28, 2019, 4:52 PM IST
Highlights

ധീരതയ്‍ക്കുള്ള പരം വിര്‍ ചക്ര അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ച അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ വരുണ്‍ ധവാനെ ഒരു പുതുമുഖത്തെപ്പോലെയാണ് പരിഗണിക്കുന്നത് എന്ന് സംവിധായകൻ ശ്രീറാം രാഘവൻ.

ഇന്ത്യയുടെ പരം വീര ചക്ര പുരസ്‍കാരം ലഭിച്ച അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുകയാണ്. ശ്രീറാം രാഘവന്റെ സംവിധാനത്തില്‍ വരുണ്‍ ധവാനാണ് ചിത്രത്തില്‍ അരുണ്‍ ഖേതര്‍പാല്‍ ആയിട്ട് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും റിപ്പോര്‍ട്ടും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വരുണ്‍ ധവാനെ ഒരു പുതുമുഖത്തെപ്പോലെയാണ് ചിത്രത്തിലേക്ക് പരിഗണിക്കുന്നത് എന്ന് സംവിധായകൻ ശ്രീറാം രാഘവൻ പറയുന്നു.

സിനിമയിലേക്ക് വരുണ്‍ ധവാനെ പരിഗണിക്കുന്നത് ഒരു പുതുമുഖത്തേപ്പോലെയാണ്. സിനിമയെ കുറിച്ച് ആവേശത്തിലാണ് വരുണ്‍ ധവാൻ. സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങും. വരുണ്‍ ധവാൻ തടി കുറക്കേണ്ടതുണ്ട്. ശാരീരികമായി സിനിമയ്‍ക്ക് വേണ്ടി മാറേണ്ടതുണ്ട്. കുറേ പരിശീലനം ആവശ്യമുണ്ട്. പട്ടാളക്കാരുടെ പരിശീലനം വേണ്ടി വരും. യഥാര്‍ഥ പട്ടാളക്കാര്‍ ചെയ്യുന്നത് എന്ത് മനസ്സിലാക്കണം. ഇത് ഒരു പട്ടാള സിനിമയാണ്. അതുകൊണ്ട് അതിന്റെ വിശ്വാസ്യത വേണം. അതില്‍ വേണ്ടിയുള്ള ജോലികള്‍ തുടങ്ങുകയാണ്- ശ്രീറാം രാഘവൻ പറയുന്നു. ഇന്ത്യൻ ആര്‍മിയില്‍ സെക്കൻഡ് ലെഫറ്റനന്റ് ആയിരുന്ന അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ നീതി പുലര്‍ത്തേണ്ടതുണ്ടെന്ന് വരുണ്‍ ധവാനും പറഞ്ഞിരുന്നു. ഒരു പട്ടാളക്കാരനായി അഭിനയിക്കുക എന്നത് തന്റെ സ്വപ്‍നമായിരുന്നുവെന്ന് വരുണ്‍ ധവാൻ പറയുന്നു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒന്നാണ് അരുണ്‍ ഖേതര്‍പാലിന്റെ ജീവതമെന്നും വരുണ്‍ ധവൻ പറയുന്നു. അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം സിനിമയാകുമ്പോള്‍ അതിനോട് നീതിപുലര്‍ത്തുക എന്ന വലിയ ഉത്തരവാദിത്തമുണ്ട്.  അരുണ്‍ ഖേതര്‍പാലിന്റെ സഹോദരൻ മുകേഷ് ഖേതര്‍പാല്‍ ജീവിതകഥ പറഞ്ഞുതന്നു. അരുണ്‍ ഖേതര്‍പാലിന്റെ ധീരത മാത്രമല്ല, അദ്ദേഹത്തിന് അച്ഛനോടുള്ള അടുപ്പവും എന്നെ ആകര്‍ഷിച്ചു. എന്റെ അച്ഛൻ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹത്തെ ഞാൻ എന്നും ഓര്‍ക്കാറുണ്ട്. സിനിമയില്‍ ആ ബന്ധവും കൊണ്ടുവരാനാകുമെന്നാണ് കരുതുന്നത്.  അരുണ്‍ ഖേതര്‍പാലിന്റെ കഥ സിനിമയാക്കാൻ അനുവാദം നല്‍കിയതിന് അദ്ദേഹത്തിന്റെ കുടുംബത്തോടും പൂന റെജിമെനറിനോടും നന്ദിയുണ്ട്, അത് ഞങ്ങള്‍ക്ക് ഒരു ബഹുമതിയുമാണ്- വരുണ്‍ ധവാൻ പറയുന്നു. ധീരതയ്‍ക്കുള്ള പരം വിര്‍ ചക്ര അവാര്‍ഡ് നല്‍കി രാജ്യം  അരുണ്‍ ഖേതര്‍പാലിനെ ആദരിച്ചിട്ടുണ്ട്.

click me!