Latest Videos

സുശാന്തിന്റെ മരണം; മാധ്യമങ്ങള്‍ കുറ്റവാളിയായി ചിത്രീകരിക്കുന്നു, പരാതിയുമായി റിയ സുപ്രീംകോടതിയിലേക്ക്

By Web TeamFirst Published Aug 10, 2020, 5:17 PM IST
Highlights

മാധ്യമങ്ങള്‍ തന്നെ എല്ലാ സാക്ഷികളെയു വിസ്തരിച്ചു. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് തെളിയുന്നതിനുമുമ്പേ മാധ്യമങ്ങള്‍ കുറ്റവാളിയെയും തീരുമാനച്ചുവെന്നും റിയ
 


മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബര്‍ത്തി സുപ്രീംകോടതിയിലേക്ക്. സുശാന്തിന്റെ മരണത്തില്‍ മാധ്യമങ്ങള്‍ തന്നെ കുറ്റവാളിയെന്നപോല്‍ വിചാരണ ചെയ്യുന്നുവെന്നാണ് റിയയുടെ പരാതി. ഇത് രണ്ടാം തവണയാണ് റിയ, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. 

സുശാന്തിന്റെ മരണത്തില്‍ റിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ കെ സിംഗ് നല്‍കിയ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. മാധ്യമങ്ങള്‍ തന്നെ എല്ലാ സാക്ഷികളെയു വിസ്തരിച്ചു. സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് തെളിയുന്നതിനുമുമ്പേ മാധ്യമങ്ങള്‍ കുറ്റവാളിയെയും തീരുമാനച്ചുവെന്നും റിയ പറയുന്നു. 

2ജി സ്‌പെക്ട്രം അഴിമതിയെയും തല്‍വാര്‍ കൊലപാതകത്തെയും കുറിച്ച് പരമാര്‍ശിച്ചാണ് റിയ പരാതി നല്‍കിയിരിക്കുന്നത്. ഇരു കേസുകളിലും മാധ്യമങ്ങള്‍ പ്രതികളെ നിശ്ചയിച്ചു, കുറ്റവാളികളായി മുദ്രകുത്തി. എന്നാല്‍ അവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി. 
 
സുശാന്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം റിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എട്ടുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റിയ മടങ്ങിയത്. സുശാന്തിന്റെ പണം റിയ അപഹരിച്ചിട്ടുണ്ടെന്നാണ് സുശന്തിന്റെ അച്ഛന്‍ കെ കെ സിംഗ് നല്‍കിയ പരാതിയില്‍ പറയുന്നത്.

എന്നാല്‍ സുശാന്തിന്റേതായി തന്റെ പക്കല്‍ രണ്ടുവസ്തുക്കള്‍ മാത്രമേ ഉള്ളൂവെന്നാണ് റിയ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് അയച്ച ഫോട്ടോ അടക്കമുള്ള സന്ദേശത്തില്‍ പറയുന്നത്. '' സുശാന്തിന്റേതായി ഞാന്‍ സൂക്ഷിച്ചിരിക്കുന്ന ഒരേയൊരു വസ്തു,'' എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങള്‍ റിയ തന്റെ അഭിഭാഷകന്‍ മുഖാന്തിരം പങ്കുവച്ചത്.

2019ല്‍ സുശാന്ത് അഭിനയിച്ച ഛിഛോര്‍ എന്ന ചിത്രത്തിലെ വാട്ടര്‍ ബോട്ടില്‍ ആണ് അത്. മറ്റൊന്ന് റിയയുടെഡയറിയില്‍ സുശാന്ത് എഴുതിയ വാക്കുകളാണ്. റിയ പങ്കുവച്ച ഫോട്ടോയില്‍ റിയയുടെ ഡയറിയില്‍ നന്ദി അറിയിച്ച് സുശാന്ത് എഴുതിയ ഏഴ് കാര്യങ്ങളാണ് ഉള്ളത്.

അതേസമയം സുശാന്തിന്റെ പണം താന്‍ ഉപയോഗിച്ചിട്ടില്ലെന്നും തന്റെ ചിലവുകള്‍ സ്വന്തം വരുമാനംകൊണ്ടാണ് നടത്തിയിരുന്നതെന്നും റിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി. എട്ട് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റിയയെ ചോദ്യം ചെയ്തിരുന്നു.

click me!