Rajamouli to Tovino : 'താങ്ക് യൂ സൂപ്പര്‍ഹീറോ'; ആര്‍ആര്‍ആര്‍ പ്രീ ലോഞ്ച് വേദിയില്‍ ടൊവീനോയോട് രാജമൗലി

Published : Dec 30, 2021, 02:24 PM IST
Rajamouli to Tovino : 'താങ്ക് യൂ സൂപ്പര്‍ഹീറോ'; ആര്‍ആര്‍ആര്‍ പ്രീ ലോഞ്ച് വേദിയില്‍ ടൊവീനോയോട് രാജമൗലി

Synopsis

ജനുവരി 7നാണ് ചിത്രത്തിന്‍റെ റിലീസ്

'ആര്‍ആര്‍ആര്‍' (RRR) കേരള പ്രീ-ലോഞ്ച് വേദിയില്‍ കൈയടി നേടി മിന്നല്‍ മുരളിയും (Minnal Murali) ടൊവീനോ തോമസും (Tovino Thomas). തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ ടൊവീനോ ആയിരുന്നു മുഖ്യാതിഥി. സംവിധായകന്‍ എസ് എസ് രാജമൗലിയും ആര്‍ആര്‍ആറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും ഹൃദ്യമായാണ് ടൊവീനോയോട് പരിപാടിയില്‍ പങ്കെടുത്തതിനുള്ള നന്ദി അറിയിച്ചത്. എപ്പോഴാണ് നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ ഉണ്ടാവുകയെന്ന് പലരും അന്വേഷിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ടൊവീനോയില്‍ നിന്നും അത് സംഭവിച്ചിരിക്കുന്നുവെന്നും രാജമൗലി പറഞ്ഞു.

"താങ്ക് യൂ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി. ഗംഭീരം. അഭിനന്ദനങ്ങള്‍. ഇവിടെ വന്നതിനും നന്ദി ടൊവീനോ", രാജമൗലി പറഞ്ഞു. ധീര, ഈച്ച, ബാഹുബലി 1, 2 തുടങ്ങി കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്‍റെ ചിത്രങ്ങള്‍ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും ആര്‍ആര്‍ആറിനും മലയാളികളുടെ സ്നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി പറഞ്ഞു. 'ടൊവി സാര്‍' എന്നു വിളിച്ചാണ് വേദിയില്‍ രാം ചരണ്‍ ടൊവീനോയ്ക്ക് നന്ദി അറിയിച്ചത്. തന്‍റെ ആദ്യ വിജയചിത്രമായ, രാജമൗലിയുടെ സംവിധാനത്തിലെത്തിയ സിംഹാദ്രി തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നു പറഞ്ഞാണ് ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയത്. 

"എത്ര ഗംഭീര നടനാണ് ടൊവീനോ. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, ടൊവീനോ തുടങ്ങി ഗംഭീര നടന്മാരെ സൃഷ്‍ടിച്ച നാടാണ് കേരളം. മിന്നല്‍ മുരളിയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍", ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു. ആര്‍ആര്‍ആര്‍ താന്‍ ആദ്യദിനം തിയറ്ററില്‍ കാണുമെന്ന് ടൊവീനോ പറഞ്ഞു. "ആര്‍ആര്‍ആറിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വന്നതു മുതല്‍ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. മറ്റിടങ്ങളിലേതുപോലെ കേരളത്തിലും വലിയ ഹിറ്റ് ആയിരുന്നു ബാഹുബലി. ആര്‍ആര്‍ആര്‍ അതിലും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. ജനുവരി 7ന് ചിത്രം തിയറ്ററില്‍ ഇറങ്ങുമ്പോള്‍ ആദ്യദിവസം പോയി കാണുന്നവരില്‍ ഒരാള്‍ ഞാനായിരിക്കും", ടൊവീനോ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ