
ചെന്നൈ: 2022 സൂപ്പര്‍ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ കൂടി വര്‍ഷമാണ് ജൂനിയർ എൻടിആറും രാം ചരണും അഭിനയിച്ച അദ്ദേഹത്തിന്റെ ചിത്രം ആര്‍ആര്‍ആര്‍ ഒരു പാന്‍ ഇന്ത്യ മാത്രമല്ല, ആഗോള ഹിറ്റാണ് 2022 ല്‍ സൃഷ്ടിച്ചത്. നിരവധി അവാർഡുകൾ, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങൾ, ഓസ്‌കാർ 2023 ലേക്ക് യോഗ്യത നേടും എന്ന വാര്‍ത്ത ഇങ്ങനെ ആര്‍ആര്‍ആര്‍ ഏറെ നേട്ടങ്ങള്‍ നേടി. പാശ്ചാത്യ രാജ്യങ്ങളിൽ ഈ ഇന്ത്യന്‍ ചിത്രത്തിന് ഏറെ അംഗീകാരങ്ങളാണ് ലഭിച്ചത്.
അതേ സമയം 2022 ലെ ഇന്ത്യന്‍ സിനിമ വിപണി നോക്കിയാല്‍ ആര്‍ആര്‍ആര്‍, കാന്താര, കെജിഎഫ് 2 എന്നിങ്ങനെ സൗത്ത് സിനിമകൾ ഇന്ത്യയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ. ഭൂൽ ഭുലയ്യ 2, ദി കാശ്മീർ ഫയൽസ്, ദൃശ്യം 2, ബ്രഹ്മാസ്ത്ര എന്നിവ ഒഴികെ ബോളിവുഡ് സിനിമകൾ പ്രതീക്ഷിച്ച തരത്തിലുള്ള വിജയം ഈ വര്‍ഷം നേടിയില്ല സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു.
അതേ സമയം ഈ വര്‍ഷം ബോളിവുഡിന് പറ്റിയത് എന്താണ് എന്ന് വ്യക്തമാക്കുകയാണ് എസ്എസ് രാജമൌലി. ഫിലിം കംപാനിയന്റെ ഫിലിം മേക്കേഴ്‌സിന്റെ സംഭാഷണത്തിനിടയിൽ, എസ്എസ് രാജമൗലി പറഞ്ഞു അവരുടെ സിനിമകൾ ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമാണ് സിനിമാ നിർമ്മാതാക്കൾക്ക് ആത്മസംതൃപ്തി ലഭിക്കുക. കോർപ്പറേറ്റുകൾ ഹിന്ദി സിനിമകളിലേക്ക് വരാൻ തുടങ്ങിയതോടെ നടന്മാർക്കും സംവിധായകർക്കും ഉയർന്ന പ്രതിഫലം കൊടുക്കാൻ തുടങ്ങിയപ്പോൾ പടം വിജയിക്കാനുള്ള ത്വര അൽപ്പം കുറഞ്ഞു എന്ന് എസ്എസ് രാജമൗലി പറഞ്ഞു.
അതേ സമയം എസ് എസ് രാജമൗലിക്ക് ഈ വര്‍ഷം ആഘോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിന് രണ്ട് വിഭാഗങ്ങളിലായാണ് ആര്‍ആര്‍ആര്‍ ഇപ്പോൾ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തില്‍ മികച്ച ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ഒറിജിനൽ ഗാനം -വിഭാഗത്തില്‍ ഗാനമായ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് നോമിനേഷൻ ലഭിച്ചു.
അതേസമയം 2023ലെ ഓസ്‌കാറിന് പരിഗണിക്കുന്നതിനായി 15 വിഭാഗങ്ങളിലായി ആർആർആർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. മികച്ച ചലച്ചിത്രം, മികച്ച സംവിധായകൻ (എസ്.എസ്. രാജമൗലി), രാം ചരണിന് മികച്ച നടൻ, ജൂനിയർ എൻ.ടി.ആർ, മികച്ച സഹനടൻ (അജയ് ദേവ്ഗൺ), നടി (ആലിയ ഭട്ട്), മികച്ച ഒറിജിനൽ ഗാനം 'നാട്ടു നാട്ടു', മികച്ച ഒറിജിനൽ തിരക്കഥ (എസ്.എസ്. രാജമൗലി, വി. വിജയേന്ദ്ര പ്രസാദ്, സായ് മാധവ് ബുറ). മികച്ച ഒറിജിനൽ സ്കോർ (എം.എം. കീരവാണി), മികച്ച ഫിലിം എഡിറ്റിംഗ് (ശ്രീകർ പ്രസാദ്), മികച്ച ശബ്ദം, മികച്ച ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച മേക്കപ്പ്, ഹെയർസ്റ്റൈലിംഗ്, മികച്ച വിഷ്വൽ ഇഫക്റ്റ്. എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
'ബോളിവുഡിന് തിരിച്ചെത്താന്‍ ഒറ്റ ഹിറ്റ് മതി'; ചിലപ്പോള്‍ അത് 'പഠാന്‍' ആയിരിക്കുമെന്ന് പൃഥ്വിരാജ്
'ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല': ജൂഡ് ആന്റണി വിഷയത്തിൽ മമ്മൂട്ടി