സ്റ്റാര്‍ സിം​ഗര്‍ സീസണ്‍ 10 റീലോഡിം​ഗ് ഇവെന്‍റ് ഏഷ്യാനെറ്റില്‍; മുഖ്യാതിഥി ഉര്‍വശി

Published : Nov 21, 2025, 07:18 PM IST
star singer season 10 reloading event on asianet actress urvashi chief guest

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്‍റില്‍ നടി ഉർവശി മുഖ്യാതിഥിയായി എത്തുന്നു

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ് ഏഷ്യാനെറ്റില്‍. നവംബർ 23 ന് രാത്രി 7 മണി മുതലാണ് മെ​ഗാ സ്റ്റേജ് ഇവന്‍റ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുക. പരിപാടിയില്‍ ദേശീയ അവാർഡ് ജേതാവായ പ്രശസ്ത അഭിനേത്രി ഉർവശി മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് 45 വർഷത്തെ അതുല്യ കലാജീവിതത്തിൽ നടി, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അവതാരക, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി നിരവധി മേഖലകളിൽ തിളങ്ങിയ ഉർവശിയെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര, നിഖില വിമൽ, ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ എന്നിവർ ചേർന്ന് ആദരിക്കും.

ഇതിനോടൊപ്പം തന്നെ ബിഗ് ബോസ് സീസൺ 7 ലെ ഫൈനൽ സിക്സ് മത്സരാർത്ഥികളായ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ, നൂറ എന്നിവർ പ്രത്യേക അതിഥികളായി വേദിയിലെത്തി തങ്ങളുടേതായ ബിഗ് ബോസ് അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കിടും. സ്റ്റാർ സിംഗർ സീസൺ 10 ലെ വിധികർത്താക്കളായ കെ എസ് ചിത്ര, വിധു പ്രതാപ്, സിതാര എന്നിവരുടെ മാസ്മരിക ഗാന പ്രകടനങ്ങൾ ഈ സായാഹ്നത്തിന് മാറ്റുകൂട്ടും. കൂടാതെ, ഈ സീസണിലെ മത്സരാർത്ഥികളുടെ ആകർഷകമായ ഗാനങ്ങളാൽ ഈ വേദി സജീവമാകും.

PREV
Read more Articles on
click me!

Recommended Stories

പ്രണവിന്റെ 82 കോടി പടം ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി
'അവൻ കൈകാലുകൾ അനക്കാൻ, തൊണ്ടയിലൂടെ ആഹാരമിറക്കാൻ പഠിക്കുകയാണ്, ബാല്യത്തിലെന്നപോലെ'; രാജേഷ് കേശവിനെ കുറിച്ച് സുഹൃത്ത്