
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് വാസന്തി' എന്ന ചിത്രം. റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഷിനോയ്, സജാസ് റഹ്മാൻ എന്നിവരാണ് ചിത്രം ഒരുക്കിയത്. മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുത്തത്..തിരക്കഥയൊരുക്കിയ ഷിനോയ്, സജാസ് റഹ്മാന്‍ എന്നിവർ മികച്ച തിരക്കഥാകൃത്തുക്കളായി. സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഫീച്ചര്‍ ഫിലിമിന്റെ ജോണറില്‍ വരുന്നതാണെങ്കിലും ചിത്രത്തിന്റെ അവതരണ ശൈലി ഏറെ പുതുമ നിറഞ്ഞ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. വാസന്തിയുടെ 20 വയസ് മുതൽ 35 വയസ് വരെയുള്ള യാത്രയിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ സിജു വില്‍സണ്‍ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നതും.
അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന് ക്യാമറ ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മ്യൂസിക് രാജേഷ് മുരുകന്‍, പ്രൊഡക്‌ഷന്‍ ഡിസൈന്‍ ശ്രീജിത്ത് ശ്രീ, അഭിലാഷ് ബാലന്‍, കോസ്റ്റിയൂം സുനിത, സൗണ്ട് മിക്‌സ് ഗണേഷ് മാരാര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍, സ്റ്റില്‍ ഫോട്ടോഗ്രഫി രാജേഷ് നടരാജന്‍, അനൂപ് കുരുവിള, പ്രൊഡക്‌ഷന്‍ സപ്പോര്‍ട്ട് ജദീര്‍ ജംഗോ, രതീഷ് രാമചന്ദ്രന്‍, ഷറഫുദ്ദീന്‍ എന്നിവരാണ്. വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമയാണ് വാസന്തിയെന്നാണ് മധു അമ്പാട്ട് ചെയര്‍മാനായ ജൂറി ചിത്രത്തെ പറ്റി വിലയിരുത്തിയത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ