കൊവിഡ് 19നെ നേരിടാൻ ഞങ്ങളുമുണ്ട്; ജയസൂര്യയുടെ മക്കളുടെ വീഡിയോ

Web Desk   | Asianet News
Published : Mar 26, 2020, 05:29 PM ISTUpdated : Mar 26, 2020, 05:30 PM IST
കൊവിഡ് 19നെ നേരിടാൻ ഞങ്ങളുമുണ്ട്; ജയസൂര്യയുടെ മക്കളുടെ വീഡിയോ

Synopsis

കൊവിഡ് 19 തടയാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ജയസൂര്യയുടെ മക്കള്‍ വീഡിയോയില്‍ പറയുന്നത്.

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് ലോകം. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനവും രാജ്യവും ലോക്ക് ഡൌണ്‍ പ്രഖ്യാപിപിച്ചിട്ടുണ്ട്. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ആണ് നടൻ ജയസൂര്യയുടെ മക്കള്‍ പറയുന്നത്. കൊവിഡിനെതിരെ സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ഒരു വീഡിയോയിലൂടെ പറയുകയാണ് ജയസൂര്യയുടെ മക്കള്‍.

ജയസൂര്യയുടെ മക്കളായ അദ്വൈതും വേദയുമാണ് വീഡിയോയിലുള്ളത്. രണ്ടുപേരും ഓരോ നിര്‍ദ്ദേശങ്ങള്‍ ഓരോന്നായി പറയുകയാണ്. കുട്ടികളുടെ വീഡിയോയ്‍ക്ക് അഭിനന്ദനവുമായി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. വീട്ടില്‍ തന്നെ ഇരിക്കേണ്ടതിനെ കുറിച്ചും കൈകഴുകേണ്ടതിനെ കുറിച്ചുമൊക്കെയാണ് കുട്ടികള്‍ ബോധവത്‍ക്കരിക്കുന്നത്. കൊവിഡിനെ നേരിടാൻ ഞങ്ങളുമുണ്ട് എന്ന് പറഞ്ഞ് വീഡിയോ അവസാനിപ്പിക്കുന്നു.

PREV
click me!

Recommended Stories

മധുബാല- ഇന്ദ്രൻസ് ചിത്രം 'ചിന്ന ചിന്ന ആസൈ' സെക്കന്റ് ലുക്ക് പുറത്ത്
പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍