
പ്രമുഖ കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുകയാണ്. ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്. 'ബുള്ളറ്റ് ഡയറീസ്' എന്ന ചിത്രത്തിനു ശേഷം ബീത്രീ എം ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായിൽ ആരംദിച്ചു.
സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കം കുറിച്ചത്. ചിത്രത്തിന് ഫാദർ മാത്യു അമ്പഴത്തുങ്കലിന്റെ പ്രാർത്ഥയോടെ തുടക്കമിട്ടപ്പോള്‍, നിർമ്മാതാക്കളായ നോബിൻ മാത്യ മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു.
തുടർന്ന് നടൻ വിജയരാഘവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഷറഫുദ്ധീനും രജീഷാ വിജയനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകിയപ്പോള്‍ ആദ്യ ഷോട്ടിൽ ബിജു സോപാനമാണ് അഭിനയിച്ചത്.
പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുകയും ഒപ്പം ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നു. ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. ഷറഫുദ്ധീൻ, രജിഷാ വിജയൻ സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരും തെരഞ്ഞെടുക്കപ്പെട്ട ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു
'മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരുടേതാണു തിരക്കഥ. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. എഡിറ്റിംഗ്: അപ്പു ഭട്ടതിരിപ്പാട്. കലാസംവിധാനം ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ. നിർമ്മാണ നിർവ്വഹണം - ഷബീർ മലവെട്ടത്ത്. പിആര്‍ഒ വാഴൂർ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്‍ക്യൂറ.
Read More : ഇത് 'ക്യാപ്റ്റൻ മില്ലെറി'ലെ ലുക്കോ?, ധനുഷിന്റെ ഫോട്ടോ പങ്കുവെച്ച് സംവിധായകനും