
സ്കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അടക്കമുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ശ്രദ്ധ നേടിയിരുന്നു. നവംബര്‍ 22 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ റിലീസ് അല്‍പം നീട്ടിയിരിക്കുകയാണ്. നവംബര്‍ 29 ആണ് പുതിയ റിലീസ് തീയതി.
ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ഏഴാം ക്ലാസ്സ് വിദ്യാർഥികളുടെ കഥയാണ് ഏറെ ഹൃദവും രസകരവുമായ രീതിയിൽ അണിയറക്കാർ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നീ മുൻനിര താരങ്ങൾക്ക് ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഓഡിഷനിലൂടെയാണ് ഈ കുട്ടികളെ കണ്ടെത്തിയത്. ടൈറ്റില്‍ കഥാപാത്രമായ ശ്രീക്കുട്ടനെ അവതരിപ്പിച്ചിരിക്കുന്നത് ശ്രീരംഗ് ഷൈൻ ആണ്. അമ്പാടി എന്ന മറ്റൊരു പ്രധാന കഥാപാത്രമായി അഭിനവും എത്തുന്നു.
ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, കണ്ണൻ നായർ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റുള്ള താരങ്ങൾ. മുരളി കൃഷ്ണൻ, ആനന്ദ് മൻമഥൻ, സംവിധായകൻ വിനേഷ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അനുപ് വി ശൈലജ ഛായാഗ്രഹണവും കൈലാഷ് എസ് ഭവൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഗാനങ്ങൾ ഒരുക്കിയത് പി എസ് ജയഹരിയാണ്. വിനായക് ശശികുമാർ, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണൻ എന്നിവരാണ് വരികൾ എഴുതിയിരിക്കുന്നത്. കലാസംവിധാനം അനീഷ് ഗോപാൽ, മേക്കപ്പ് രതീഷ് പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ആദർശ് പിഷാരടി, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് ദേവിക, ചേതൻ, വസ്ത്രാലങ്കാരം ബുസി ബേബി ജോൺ, അസിസ്റ്റന്റ് ഡയറക്റ്റേഴ്സ് അനന്തകൃഷ്ണൻ, ആൽവിൻ മാർഷൽ, കൃഷ്ണപ്രസാദ്, സ്റ്റിൽസ് ആഷിക് ബാബു.
ALSO READ : സാം സി എസിന്‍റെ സംഗീതം; 'പണി'യിലെ ഗാനമെത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ