'സ്വകാര്യതയെ മാനിക്കണം', അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധികരിച്ചതിന് എതിരെ അനുഷ്‍ക ശര്‍മ

Web Desk   | Asianet News
Published : Jan 07, 2021, 11:58 AM IST
'സ്വകാര്യതയെ മാനിക്കണം', അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധികരിച്ചതിന് എതിരെ അനുഷ്‍ക ശര്‍മ

Synopsis

അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ച് അനുഷ്‍ക ശര്‍മ.

പലപ്പോഴും താരങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചര്‍ച്ചയാകാറുണ്ട്. താരങ്ങളുടെ അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിക്കുന്നതിന് എതിരെ വിമര്‍ശനമുയരാറുണ്ട്. വിവാദമാകാറുണ്ട്. ഇപ്പോഴിതാ തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ആവശ്യപ്പെട്ട് അനുഷ്‍ക ശര്‍മ രംഗത്ത് എത്തിയിരിക്കുന്നു. അനുവാദമില്ലാതെ ചിത്രീകരിച്ച ഫോട്ടോ അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍തിട്ടുണ്ട്. അനുവാദമില്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

വിരാട് കോലിയും അനുഷ്‍ക ശര്‍മയും അവരുടെ ബാല്‍ക്കണിയില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഒരു മാധ്യമം അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചത്. ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറോടും പ്രസിദ്ധീകരണത്തോടും അഭ്യർത്ഥിച്ചിട്ടും അവർ ഇപ്പോഴും ഞങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നു. സുഹൃത്തുക്കളേ, ഇത് ഇപ്പോൾ നിർത്തുക എന്നാണ് അനുഷ്‍ക ശര്‍മ എഴുതിയിരിക്കുന്നത്. താരത്തിന് അനുകൂലമായി ഒട്ടേറെ പേര്‍ രംഗത്ത് എത്തി. അനുവാദില്ലാതെ ചിത്രീകരിച്ച തന്റെ ഫോട്ടോ അനുഷ്‍ക ശര്‍മ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തന്റെ സ്വകാര്യതെ മാനിക്കണം എന്നാണ് അനുഷ്‍ക ശര്‍മ പറയുന്നത്.

വിരാട് കോലിയും അനുഷ്‍ക ശര്‍മയും ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണ്.

ഗര്‍ഭിണിയായ വിവരം വിരാട് കോലിയും അനുഷ്‍ക ശര്‍മയും തന്നെയാണ് അറിയിച്ചത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിലീപ് എന്ന പേര് തന്നെ മതിയായിരുന്നു, മതം മാറേണ്ടിയിരുന്നില്ല; വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; എ.ആർ റഹ്മാനെ കുറിച്ച് മോഹിനി
ബെഡ് റസ്റ്റിൽ നിന്ന് ബ്രോഡ്കാസ്റ്റിലേക്ക്; സർക്കാർ പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ