'സിനിമ ഉറപ്പായും വിജയിക്കും, മോദി ഫാൻസും ഏറ്റെടുക്കും': 'മാ വന്ദേ' കുറിച്ച് ശ്രീബുദ്ധ കോളേജ് വിദ്യാർത്ഥികൾ

Published : Oct 06, 2025, 07:57 PM IST
ma vande

Synopsis

ഉണ്ണി മുകുന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മാ വന്ദേ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം.

സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ എത്തിയ താരം ഇപ്പോൾ പ്രധാനമന്ത്രിയായി ബി​ഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുകയാണ്. 'മാ വന്ദേ' എന്ന ബയോപിക്കിലൂടെയാണ് നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീബുദ്ധ കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഏഷ്യാനെറ്റിന്റെ യുവജനോത്സവം സീസൺ 3യിലൂടെ ആയിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.

ഉണ്ണി മുകുന്ദൻ, നരേന്ദ്ര മോദിയായി എത്തിയാൽ എങ്ങനെ ഉണ്ടാകും ? എന്നതായിരുന്നു ചോദ്യം. ഇതിന്, "നന്നായിരിക്കും. നമ്മുടെ തന്നെ നെ​ഗറ്റീവ് സൈഡ് നമ്മൾ പറയില്ലല്ലോ. അതുപോലെ അദ്ദേഹത്തിനും ഉണ്ട്. ഓപ്പറേഷൻ സിന്ദൂർ മോദി ചെയ്ത ഏറ്റവും നല്ല കാര്യമാണ്. ഉണ്ണി മുകുന്ദനെ പോലൊരാൾ സിനിമ ചെയ്യുമ്പോൾ ആരാധകർ അതേറ്റെടുക്കും. ഉറപ്പായും സിനിമ വിജയമാകുകയും ചെയ്യും. മോദി ഫാൻസും അതേറ്റെടുക്കും. എന്തായാലും നല്ലൊരു വിജയമായിരിക്കും അത്", എന്നായിരുന്നു ഒരു വിദ്യാർത്ഥിനിയുടെ പ്രതികരണം. "മോദി സാറിനെ അനുകരിക്കാൻ പറ്റിയത്, ഉണ്ണി മുകുന്ദന് കിട്ടിയ ഏറ്റവും വലിയ ചാൻസ് ആണ്. എപ്പോഴും ഒരു അനു​ഗ്രഹമാണ്", എന്നാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്.

ഉണ്ണി മുകുന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മാ വന്ദേ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ക്രാന്തി കുമാർ സി എച് ആണ്. നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നത് വരെയുള്ള കഥയാണ് ചിത്രത്തിൽ പറയുന്നതെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. കെ. കെ. സെന്തിൽ കുമാർ ആണ് ഛായാഗ്രഹണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ