വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം
ആറ് മാസം കഴിഞ്ഞേ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉണ്ടാകുകയുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ജവാൻ ആവേശം പടരുന്നതിലാണ് പുതിയ പ്രഖ്യാപനം.

സമീപകാലത്ത് ബോക്സ് ഓഫീസ് വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബോളിവുഡില്‍ അങ്ങനെ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രമായി മാറിയത് ഗദര്‍ 2 ആണ്. വര്‍ഷങ്ങള്‍ക്കിപ്പുറം ഗദര്‍ 2 വീണ്ടുമെത്തിയപ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ജവാനറെ കുതിപ്പില്‍ അല്‍പമൊന്ന് തളര്‍ന്നതിനാല്‍ ഒടിടി റിലീസിന് തീരുമാനിച്ചിരിക്കുകയാണ് സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2.
ബോക്സ് ഓഫീസിലെ കുതിപ്പ്
ഗദര്‍ 2 ഓഗസ്റ്റ് 11നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വാതന്ത്ര്യ ദിന റിലിസായിട്ടായിരുന്നു അന്ന് ചിത്രം എത്തിയത്. മൗത്ത് പബ്ലിസിറ്റിയിലൂടെ പെട്ടെന്ന് തന്നെ ചിത്രം രാജ്യമാകെ ശ്രദ്ധയാകര്‍ഷിക്കുന്ന കാഴ്‍ചയാണ് പിന്നീട് കണ്ടത്. ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയില്‍ അധികം നേടിയ ഗദര്‍ 2 ജവാന്റെ വരവോട് കൂടിയാണ് അല്‍പം ക്ഷീണിച്ചത്.
ഇനി ഗദര്‍ 2 ഒടിടിയിലേക്ക്
ഒടുവില്‍ ഇപ്പോള്‍ ഗദര്‍ 2വിന്റെ ഒടിടി റിലീസ് തീരുമാനിച്ചിരിക്കുകയാണ്. ഗദര്‍ 2 സീ 5ലായിരിക്കും ഒടിടി സ്‍ട്രീമിംഗ് നടത്തുക. സ്‍ട്രീമിംഗ് ഒക്ടോബര്‍ ആറിനാണ് തുടങ്ങുക. ആറ് മാസം കഴിഞ്ഞേ ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗ് ഉണ്ടാകുകയുള്ളൂവെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ജവാൻ ആവേശം രാജ്യമാകെ പടരുമ്പോഴുള്ള ഗദര്‍ 2വിന്റെ തളര്‍ച്ച പരിഗണിച്ചാണ് നേരത്തെ എത്തുന്നത്.
എന്താണ് ഗദര്‍ 2
രണ്ടായിരത്തിയൊന്നില്‍ പുറത്തെത്തി വൻ വിജയമായ ചിത്രം 'ഗദര്‍: ഏക് പ്രേം കഥ'യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലും ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തി. സംവിധാനം അനില്‍ ശര്‍മയാണ്. ഉത്‍കര്‍ഷ ശര്‍മ, മനിഷ വധ്‍വാ, ഗൗരവ് ചോപ്ര, സിമത്ര കൗര്‍, രാജശ്രീ, മുഷ്‍താഖ് ഖാൻ, രാകേഷ് ഭേദി, അനാമിക സിംഗ്, ലുബ്‍ന തുടങ്ങി ഒട്ടേറെ താരങ്ങളും സണ്ണി ഡിയോളിന്റെ 'ഗദര്‍ 2'വില്‍ വേഷമിട്ടിരിക്കുന്നു.
Read More: വിവാഹത്തിന് സര്‍പ്രൈസ് സമ്മാനം, പ്രണയ വീഡിയോയുമായി അശോക് സെല്‍വനും കീര്‍ത്തിയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക