
ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധേയനാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‍കാരവും സുദേവ് നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഹിന്ദിയിലടക്കമുള്ള ഭാഷകളിലും സുദേവ് നായര്‍ അഭിനയിച്ചിട്ടുണ്ട്. ഇപോഴിതാ സുദേവ് നായരുടെ കുടുംബ ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. സുദേവ് നായര്‍ തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ചനും അമ്മയ്‍ക്കുമൊപ്പമുള്ള ഫോട്ടോയാണ് സുദേവ് നായര്‍ പങ്കുവച്ചിരിക്കുന്നത്.
മനോഹരമായി ചിരിച്ചുകൊണ്ട് അച്ഛന്റെയും അമ്മയുടെയും കുട്ടിയായി നില്‍ക്കുകയാണ് ഫോട്ടോയില്‍ സുദേവ് നായര്‍. വി വിജയകുമാറും സുഭദയുമാണ് സുദേവിന്റെ മാതാപിതാക്കള്‍. ഫോട്ടോയ്‍ക്ക് ഒട്ടേറെ ആള്‍ക്കാര്‍ കമന്റുകളുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്തിടെ വര്‍ക്കലയില്‍ സുദേവ് നായര്‍ സര്‍ഫിംഗ് നടത്തിയിരുന്നു. സര്‍ഫിംഗ് നടത്തുന്നതിന്റെ ഫോട്ടോയും സുദേവ് നായര്‍ ഷെയര്‍ ചെയ്‍തിരുന്നു. എത്ര വീണാലും സര്‍ഫിംഗില്‍ മികവ് കാട്ടുന്നതുവരെ തുടരുമെന്നായിരുന്നു സുദേവ് നായര്‍ പറഞ്ഞത്.
മോഡലിംഗിലൂടെയാണ് സുദേവ് നായര്‍ കലാലോകത്ത് ആദ്യം ശ്രദ്ധേയനാകുന്നത്.
അനാര്‍ക്കലി, മൈ ലൈഫ് പാര്‍ട്‍ണര്‍ തുടങ്ങിയവയാണ് സുദേവ് നായരുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ