
തെലുങ്കില്‍ പ്രേക്ഷക പിന്തുണയുള്ള ഒരു താരമാണ് സുധീര്‍ ബാബുവും. ഗൌതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രമായ യേ മായ ചേസവേയിലൂടെയായിരുന്നു നടനായി സുധീര്‍ ബാബുവിന്റെ അരങ്ങേറ്റം. പ്രേമ കഥ ചിത്രത്തിന്റെ വിജയത്തോടെ താരം പ്രിയങ്കരനുമായി. സുധീര്‍ ബാബുവിന്റെ പാൻ ഇന്ത്യൻ ചിത്രം ഹരോം ഹരയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സുധീര്‍ ബാബുവിന്റെ ഹരോം ഹര ദ റിവോള്‍ട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകൻ ജ്ഞാനസാഗര്‍ ദ്വാരകയാണ്. ഛായാഗ്രാഹണം അരുണ്‍ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്റെ ബാനറില്‍ സുമന്ത് ജി നായ്‍ഡു നിര്‍മിക്കുമ്പോള്‍ രമേഷ് കുമാര്‍ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുകയും ചെയ്യുന്നു.
മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീര്‍ ബാബു മലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തില്‍ തെലുങ്ക് ചിത്രത്തില്‍ സുധീര്‍ ബാബു എത്തിയിരിക്കുന്നു. സംവിധാനം നിര്‍വഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിര്‍മിച്ചത്. സുധീര്‍ ബാബുവിന് പുറമേ ഹണ്ട് സിനിമയില്‍ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാൻ ആണ്.
കല വിവേക് അണ്ണാമലൈ. പൃഥ്വിരാജ് നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ഹണ്ട് എന്ന് പേരില്‍ എത്തിയപ്പോള്‍ ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ ആണ്. ഛായാഗ്രാഹണം അരുള്‍ വിൻസെന്റാണ്. സുധീര്‍ ബാബു നായകനായി എത്തിയ ചിത്രത്തിന്റെ കളറിസ്റ്റ് ഷണ്‍മുഖ പാണ്ഡ്യൻ എം, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അണ്ണൈ രവിയുമാണ്.
Read More: വിവേക് അത്രേയയ്‍ക്കൊപ്പം നാനി വീണ്ടും, ചിത്രത്തിന് പേരായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ