ജേസൺ സഞ്ജയ് ചിത്രം 'സിഗ്മ'യിലെ പുതിയ വീഡിയോ ഗാനം പുറത്ത്; സംഗീതം തമൻ

Published : Oct 10, 2026, 10:50 PM IST
Sigma

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത 'സിഗ്മ' എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ 'സുലോചന' ഇപ്പോൾ പുറത്തിറങ്ങി. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം ഒക്ടോബർ രണ്ടിനാണ് തിയേറ്ററുകളിലെത്തിയത്.

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയിയുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'സിഗ്‍മ'. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സുലോചന എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. തമൻ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്.

ചിത്രം കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ്. സിഗ്‍മ ആഗോളതലത്തില്‍ ഇതുവരെ 9.50 കോടിയാണ് നേടിയിരിക്കുന്നത്. തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റര്‍. ഛായാഗ്രഹണം കൃഷ്‍ണന്‍ വസന്ത്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ സഞ്ജീവ്, വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി, മേക്കപ്പ് പി എസ് കുപ്പുസാമി, ഡിഐ പ്രസാദ്, കളറിസ്റ്റ് രംഗ, വിഎഫ്എക്സ് ആര്‍ ഹരിഹരസുതന്‍, അഡീഷണല്‍ സ്ക്രീന്‍പ്ലേ കലീല്‍ രാജ, സഞ്ജീവ് എസ്, അജലി അശോക്, ചീഫ് റീ റെക്കോര്‍ഡിംഗ് മിക്സര്‍ എസ് ശിവകുമാര്‍, സൗണ്ട് ഡിസൈന്‍ കൃഷ്‍ണന്‍ സുബ്രഹ്‍മണ്യന്‍, വരുണ്‍ വെങ്കടരാമന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്സ് അറ്റ് എ എം സ്റ്റുഡിയോസ്, ചെന്നൈ, പിആര്‍ഒ സുരേഷ് ചന്ദ്ര, വംശി ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുബ്രഹ്‍മണ്യന്‍ നാരായണന്‍, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ എം തമിഴ് കുമരന്‍, നിര്‍മ്മാണം സുബാസ്കരന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഹരിഹർ നഗർ' കോമ്പോയുടെ 'പാതിരാ കുറുക്കന്‍' സെക്കന്റ് ലുക്ക് എത്തി
ദുൽഖർ ചിത്രം ഐ ആം ഗെയിമിലെ പുതിയ വീഡിയോ ഗാനം പുറത്ത്; സംഗീതം ജേക്സ് ബിജോയ്