
പരീക്ഷണ ആഖ്യാനത്തിലുള്ള വേറിട്ട ചിത്രങ്ങളുമായി ശ്രദ്ധേയനായ സംവിധായകനാണ് സുനില്‍ ഇബ്രാഹിം. 'ചാപ്‍റ്റേഴ്‍സ്' ആയിരുന്നു സുനില്‍ ഇബ്രാഹിമിന്റെ സംവിധാനത്തില്‍ 2012ല്‍ ആദ്യമായി എത്തിയത്. 'അരികില്‍ ഒരാള്‍' എന്ന ചിത്രം തൊട്ടടുത്ത വര്‍ഷവും ഇടവേളയ്‍ക്ക് ശേഷം 'വൈ' എന്ന ചിത്രവും സംവിധാനം ചെയ്‍തു. ഇപോള്‍ 'റോയ്' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനിരിക്കെ പുതിയ സംവിധാന സംരഭം പ്രഖ്യാപിച്ചിരിക്കുകയാണ് സുനില്‍ ഇബ്രാഹിം.
സുനില്‍ ഇബ്രഹാമിന്റെ പുതിയ ചിത്രത്തിന്റെ പേര് 'ദ തേര്‍ഡ് മര്‍ഡര്‍' എന്നാണ്. സുനില്‍ ഇബ്രാഹിം തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. വിശദവിവരങ്ങൾ വഴിയേ പറയാം എന്നാണ് സുനില്‍ ഇബ്രാഹിം എഴുതിയിരിക്കുന്നത്. വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നാണ് സൂചന.
സുദര്‍ശനൻ കാഞ്ഞിരംകുളവും ഷിജു തമീൻസും ചേര്‍ന്നാണ് നിര്‍മാണം. പ്രൊജക്റ്റ് ഡിസൈനറും ഷിജു തമീൻ തന്നെയാണ്. ദ തേര്‍ഡ് മര്‍ഡര്‍ ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ബാവ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ.
സുഹൈല്‍ ഇബ്രാഹിം ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എം ആര്‍ വിബിനും ഷമീര്‍ എസുമാണ് സഹസംവിധായകര്‍. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സുനില്‍ ഇബ്രാഹിം തന്റെ ചിത്രത്തിന്റെ പ്രമേയമടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.